ഖത്തറിനോട് ഇനിയും വിട്ടുവീഴ്ചയില്ല; കടുത്ത നടപടി വരുന്നു

അബുദാബി- ഒരു മാസം പിന്നിടുന്ന ഖത്തര്‍ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരമുണ്ടാകില്ലെന്ന് സൂചന നല്‍കി യു.എ.ഇ.
ഖത്തര്‍ ഇനിയും വിട്ടുവീഴ്ച പ്രതീക്ഷിക്കരുതെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി ഷെയ്ക് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു. സൗദി അറേബ്യയും സഖ്യരാഷ്ട്രങ്ങളും മുന്നോട്ടുവെച്ച ഉപാധികളില്‍ ഖത്തറിന്റെ പ്രതികരണം ഇനിയും ലഭ്യമായിട്ടില്ല. ഖത്തര്‍ നല്‍കിയ കടലാസ് കുവൈത്ത് സഹോദരന്മാരില്‍നിന്ന് പ്രതീക്ഷിച്ചിരിക്കയാണ്- അദ്ദേഹം പറഞ്ഞു.

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഖത്തറിനെതിരെ എന്തു നടപടികളാണ് സ്വീകരിക്കുകയെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ഇറാനുമായുള്ള ബന്ധവും തീവ്രവാദി സംഘടനകള്‍ക്ക് നല്‍കുന്ന പിന്തുണയും ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ മാസം സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിഛേദിച്ചത്.
ഖത്തറിനെതിരെ അടുത്ത നടപടിക്ക് ഈ രാഷ്ട്രങ്ങള്‍ ഒരുങ്ങിയെന്നാണ് ഷെയ്ക് അബ്ദുല്ലയുടെ വാക്കുകള്‍ നല്‍കുന്ന സൂചന.
ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍നിന്ന് പുറന്തള്ളി ഖത്തറിനെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിക്കുമെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

Latest News