യു.എ.ഇയില്‍ ഇന്ധന നിരക്ക് ഉയര്‍ത്തി

അബുദാബി- അടുത്ത മാസത്തെ ഇന്ധന നിരക്കുകള്‍ ഊര്‍ജ, വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചു. അഞ്ചു ശതമാനം മൂല്യവര്‍ധിത നികുതി ഉള്‍പ്പെടെയുള്ള നിരക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സൂപ്പര്‍ 98 ഇനത്തില്‍പെട്ട പെട്രോളിന്റെ വില ലിറ്ററിന് 2.30 ദിര്‍ഹത്തില്‍നിന്ന് 2.37 ദിര്‍ഹം ആയി ഉയര്‍ത്തിയിട്ടുണ്ട്. സ്‌പെഷ്യല്‍ 95 ഇനത്തില്‍ പെട്ട പെട്രോളിന്റെ പുതിയ വില 2.26 ദിര്‍ഹം ആണ്. ഈ മാസം സ്‌പെഷ്യല്‍ 95 ഇനത്തില്‍ പെട്ട പെട്രോളിന് ലിറ്ററിന് 2.18 ദിര്‍ഹം ആണ് നിരക്ക്. ഡീസല്‍ വില 2.35 ദിര്‍ഹത്തില്‍നിന്ന് 2.42 ദിര്‍ഹം ആയി അടുത്ത മാസം ഉയരും.

 

Latest News