കുവൈത്ത് സിറ്റി- ദോഹയില്‍നിന്നു ബൈറൂത്തിലേക്ക് പോകുകയായിരുന്ന മിഡില്‍ ഈസ്റ്റ് എയര്‍ വിമാനത്തില്‍ ഫിലിപ്പിനോ യുവതി പ്രസവിച്ചു. വിമാനത്തിലെ ടോയ്‌ലറ്റിയാരിന്നു പ്രസവം. ഇതേത്തുടര്‍ന്ന് വിമാനം കുവൈത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. തിങ്കള്‍ പുലര്‍ച്ചേ നാലുമണിക്കാണു സംഭവം.
യാത്രക്കാരില്‍ ഒരാളായ ഫിലിപ്പിനോ യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാന ജീവനക്കാരുടെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് വിമാനം കുവൈത്ത് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗിന് അനുമതി തേടി. വിമാനത്തില്‍ യാത്ര ചെയ്യുന്ന ഡോക്ടര്‍മാരുടെ സേവനം ആവശ്യപ്പെട്ട് കൊണ്ട് അറിയിപ്പ് നല്‍കുകയും ചെയ്തു. ഇതിനകം യുവതി ഒരു പെണ്‍ കുഞ്ഞിനെ പ്രസവിച്ചു. ഇത്തരം സന്ദര്‍ഭങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു പരിശീലനം ലഭിച്ച വിമാനത്തിലെ ജീവനക്കാരുടെ മേല്‍നോട്ടത്തിലായിരുന്നു പ്രസവം.






