കാസര്‍കോട് സ്വദേശി ദുബായില്‍ കുഴഞ്ഞുവീണ് മരിച്ചു

ദുബായ്- കാസര്‍കോട് സ്വദേശിയായ യുവ എന്‍ജിനീയര്‍ ദുബായില്‍ കുഴഞ്ഞുവീണു മരിച്ചു. ബന്തിയോട് ഹേരൂര്‍ മീപ്പിരിയില്‍ ഹംസയുടെ മകന്‍ നജാത് (30) ആണ് മരിച്ചത്.  ദുബായ് ഇത്തിസാലാത്തില്‍ ഇന്‍ഷുറന്‍സ് സ്‌പെഷലിസ്റ്റ് ഓഫീസറായിരുന്നു. ഉച്ചക്ക് ഭക്ഷണം കഴിച്ച് കഴിഞ്ഞയുടനെ കുഴഞ്ഞുവീഴുകയായിരുന്നു. താമസസ്ഥലത്തായിരുന്നു സംഭവം.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ ഹിബ.

 

Latest News