തെഹ്‌റാൻ- ഇറാനുമായുള്ള പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ശ്രമം ഒമാൻ സജീവമാക്കി. മേഖലയിൽ ഉരുണ്ടു കൂടിയ സംഘർഷം ഒഴിവാക്കുന്നതിനാണ് ഒമാൻ ഇടപെടുന്നത്. ഇതിന്റെ ഭാഗമായി ഇറാനുമായി ചർച്ചകൾക്ക് നേതൃത്വം നൽകാൻ ഒമാൻ പ്രതിനിധി ഇറാനിലെത്തി. ഒമാൻ വിദേശ കാര്യ മന്ത്രി യൂസുഫ് ബിൻ അലവിയാണ് ഇറാനിലെത്തിയത്. ഇവിടെ ഇറാൻ അധികൃതരുമായി വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇറാൻ വിദേശ കാര്യ മന്ത്രി ജാവേദ് ശരീഫുമായും ഇറാൻ റിപ്പബ്ലിക് അധികൃതരുമായും നടത്തുന്ന കൂടിക്കാഴ്ച്ചയിൽ അടുത്തിടെ മേഖയിലുണ്ടായ സംഘർഷങ്ങൾ ചർച്ച ചെയ്യപ്പെടുമെന്നു ഒമാൻ വിദേശ കാര്യ മന്ത്രാലയം ട്വീറ്റ് ചെയ്‌തു.