ലോകകപ്പ് യോഗ്യതാ റൗണ്ടിന് ഒരുങ്ങുകയാണ് ഇന്ത്യ. ഇത്തവണ രണ്ടാം റൗണ്ടിലാണ് ഇന്ത്യ പോരാട്ടം ആരംഭിക്കുന്നത്
ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനൽ റൗണ്ട് കളിക്കുകയെന്ന വിദൂര സ്വപ്‌നത്തിലേക്ക് ഇന്ത്യ മറ്റൊരു യാത്രയാരംഭിക്കുകയാണ്. ഏഷ്യൻ യോഗ്യതാ റൗണ്ട് പ്രാഥമിക ഘട്ടത്തിനു ശേഷം ഗൗരവമായ റൗണ്ടിലേക്ക് പ്രവേശിക്കുകയാണ്. റാങ്കിംഗ് മെച്ചപ്പെട്ടതിനാൽ ഇത്തവണ ഇന്ത്യക്ക് മുൻനിര ടീമുകൾക്കൊപ്പം രണ്ടാം റൗണ്ട് മുതലാണ് മത്സരങ്ങൾ. പ്രാഥമിക റൗണ്ടിൽ റാങ്കിംഗ് കുറഞ്ഞ ടീമുകളാണ് ഏറ്റുമുട്ടിയത്. ഏഷ്യയിൽ അവശേഷിക്കുന്ന 40 ടീമുകളിലൊന്നാണ് ഇന്ത്യ.
ഗ്രൂപ്പ് ഇ-യിലാണ് ഇന്ത്യ ഉള്ളത്. ലോകകപ്പ് ആതിഥേയരായ ഖത്തറും ഒമാനുമാണ് ഈ ഗ്രൂപ്പിലെ പ്രമുഖ ടീമുകൾ. അയൽക്കാരായ ബംഗ്ലാദേശും അഫ്ഗാനിസ്ഥാനുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. രണ്ട് ഗൾഫ് ടീമുകളും രണ്ട് ദക്ഷിണേഷ്യൻ ടീമുകളും. ഇത്തവണ ലോകകപ്പ് യോഗ്യതാ റൗണ്ടും ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടും ഒരുമിച്ചാണ് നടക്കുന്നത്. മൂന്നാം റൗണ്ടിലേക്ക് മുന്നേറുന്ന 12 ടീമുകൾക്ക് ഏഷ്യൻ കപ്പും കളിക്കാം. സെപ്റ്റംബർ 15 നാണ് യോഗ്യതാ മത്സരങ്ങൾ ആരംഭിക്കുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം ഒമാനെതിരായ ഹോം മാച്ചാണ്. തായ്‌ലന്റിൽ കിംഗ്‌സ് കപ്പും നാട്ടിൽ ഇന്റർകോണ്ടിനന്റൽ കപ്പും കളിച്ചാണ് കോച്ച് ഇഗോർ സ്റ്റിമാച് ടീമിനെ ഒരുക്കിയത്.
രണ്ട് ടൂർണമെന്റിലുമായി ടീമിന്റെ ശൈലി മാറ്റാനുള്ള സ്റ്റിമാചിന്റെ ശ്രമം വലിയ വിജയം കണ്ടിട്ടില്ല. പുതിയ ശൈലിയിൽ കളിക്കുന്നത് ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ടീമിന് വലിയ തിരിച്ചടിയാവുമോയെന്ന് ആശങ്കപ്പെടുന്നവരേറെയുണ്ട്. മുൻ കോച്ച് സ്റ്റീഫൻ കോച്ച് വലിയ സാഹസം കാണിക്കാതെ അനുകൂല ഫലങ്ങൾ നേടിയെടുക്കാനാണ് ശ്രമിച്ചിരുന്നത്. ഒമാനെതിരെ ഇന്ത്യ എട്ട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
ഏഷ്യൻ യോഗ്യതാ റൗണ്ട് പ്രാഥമിക ഘട്ടത്തിനു ശേഷം ഗൗരവമായ റൗണ്ടിലേക്ക് പ്രവേശിക്കുകയാണ്. റാങ്കിംഗ് മെച്ചപ്പെട്ടതിനാൽ ഇത്തവണ ഇന്ത്യക്ക് മുൻനിര ടീമുകൾക്കൊപ്പം രണ്ടാം റൗണ്ട് മുതലാണ് മത്സരങ്ങൾ.
1994 ൽ അവരെ 4-1 ന് തോൽപിച്ചതാണ് ഇന്ത്യയുടെ ഏക വിജയം. 2004 ലെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അവരെ ഗോൾരഹിത സമനിലയിൽ തളച്ചിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിലും ഇന്ത്യയും ഒമാനും ഒരേ ഗ്രൂപ്പിലായിരുന്നു. ഇന്ത്യ ഹോം മത്സരവും എവേ മത്സരവും തോറ്റു.
1991 ൽ ഒളിംപിക് യോഗ്യതാ റൗണ്ടിൽ 1-1 സമനില നേടി. 2018 ൽ ഏഷ്യൻ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരവും സമനിലയായി. മറ്റു നാലു മത്സരങ്ങളിൽ ഇന്ത്യ തോറ്റു. അതിൽ രണ്ടെണ്ണം 5-1 നാണ് ഇന്ത്യ കീഴടങ്ങിയത്.
ഖത്തറുമായി രണ്ടു മത്സരമേ ഇന്ത്യ കളിച്ചിട്ടുള്ളൂ. ഒന്ന് ഖത്തർ ജയിച്ചു (1996 ൽ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ 6-0 ന്). രണ്ടാമത്തേത് 2014 ലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് തൊട്ടുമുമ്പായിരുന്നു. 2011 ലെ ആ സൗഹൃദ മത്സരത്തിൽ ഇന്ത്യ 2-1 ന് ജയിച്ചു. ആ മത്സരത്തിൽ സുനിൽ ഛേത്രി ഗോളടിച്ചു.
ബംഗ്ലാദേശുമായി ഇന്ത്യ 28 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതിൽ പതിനഞ്ചും ജയിച്ചു. രണ്ടെണ്ണം തോറ്റു. 11 മത്സരങ്ങൾ സമനിലയായി.
ഇന്ത്യയും ബംഗ്ലാദേശും പ്രധാനമായും ഏറ്റുമുട്ടിയത് സാഫ് ചാമ്പ്യൻഷിപ്പുകളിലായിരുന്നു. കഴിഞ്ഞ പതിറ്റാണ്ടിനിടയിൽ ബംഗ്ലാദേശിനോട് ഇന്ത്യ തോറ്റിട്ടില്ല. 1985 ൽ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബംഗ്ലാദേശുമായി രണ്ടു തവണ ഇന്ത്യ കളിച്ചു, രണ്ടും ജയിച്ചു.

അഫ്ഗാനിസ്ഥാനെതിരെ 10 തവണ ഇന്ത്യ കളിച്ചിട്ടുണ്ട്. ഏഴും ജയിച്ചു. ഒരെണ്ണം തോറ്റു. രണ്ടെണ്ണം സമനിലയായി. അഫ്ഗാനിസ്ഥാനുമായി പ്രധാനമായും കളിച്ചത് സാഫ് ചാമ്പ്യൻഷിപ്പുകളിൽ തന്നെ. അതിൽ മൂന്നെണ്ണം ഫൈനലുകളിലായിരുന്നു -2011, 2013, 2016 വർഷങ്ങളിൽ. അതിൽ ഒരെണ്ണം ഇന്ത്യ ജയിച്ചു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇരു ടീമുകളും മുഖാമുഖം വരുന്നത് ആദ്യം.
1964 ലാണ് ടോക്കിയോയിൽ ആദ്യം ഒളിംപിക്‌സ് അരങ്ങേറിയത്. ബുള്ളറ്റ് ട്രെയിനുകളും ഭാവിയുടെ ഡിസൈനുകളും എക്‌സ്പ്രസ് പാതകളുമൊക്കെയായി രണ്ടാം ലോക യുദ്ധത്തിലെ തകർച്ചക്കു ശേഷം ജപ്പാന്റെ തിരിച്ചുവരവിന്റെ പ്രതീകമായിരുന്നു ആ ഒളിംപിക്‌സ്. ഉപഗ്രഹങ്ങൾ വഴി ലോകമെങ്ങും കണ്ട ആദ്യ ഒളിംപിക്‌സ് കൂടിയായിരുന്നു അത്. ഒളിംപിക്‌സിന്റെ പുതുയുഗപ്പിറവിയായി ആ കായിക മാമാങ്കം. അര നൂറ്റാണ്ടിനു ശേഷം ടോക്കിയോയിൽ വീണ്ടും ഒളിംപിക്‌സ് വിരുന്നെത്തുകയാണ്....






