കണ്ണൂര്‍-ദുബായ് ഗോ എയര്‍ സര്‍വീസ് തുടങ്ങി

ദുബായ്- കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ദുബായിലേക്കു ഗോ എയര്‍ പ്രതിദിന സര്‍വീസ് ആരംഭിച്ചു.  വെള്ളി വൈകിട്ട് 7.05 ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗോ എയര്‍ വിമാനം പുറപ്പെട്ടു. ആദ്യഘട്ടത്തില്‍ സെപ്റ്റംബര്‍ 30 വരെയാണു സര്‍വീസ്. യു.എ.ഇ സമയം രാത്രി 9.55 നു ദുബായില്‍ എത്തി. യു.എ.ഇ സമയം പുലര്‍ച്ചെ 12.20നു ദുബായില്‍നിന്നു പുറപ്പെട്ടു വെളുപ്പിന് 5.55 നു കണ്ണൂരില്‍ എത്തുന്നതാണ് മടക്ക സര്‍വീസ്.
4 മണിക്കൂര്‍ 20 മിനിറ്റാണു യാത്രാസമയം. 6300 രൂപ മുതലാണു നിരക്ക്. കണ്ണൂരില്‍നിന്നുള്ള ആദ്യ ദുബായ് സര്‍വീസും ഗോ എയറിന്റെ മൂന്നാമത്തെ രാജ്യാന്തര സര്‍വീസും ആണ് ഇത്. ഇന്നലെ ആദ്യ സര്‍വീസില്‍ 186 പേരാണു കണ്ണൂരില്‍നിന്നു ദുബായിലേക്കു യാത്ര ചെയ്തത്. സമ്മര്‍ ഷെഡ്യൂളില്‍ ബാക്കിയുള്ള ദിവസങ്ങളില്‍ കണ്ണൂര്‍-ദുബായ് സെക്ടറില്‍ ശരാശരി 70 ശതമാനം വരെ ബുക്കിംഗ് പൂര്‍ത്തിയായിട്ടുണ്ട്.

 

Latest News