ദുബായ്- ഒറ്റ അക്ഷരത്തിലുള്ള ആദ്യത്തെ ഡൊമൈന്‍ വിലാസം കിട്ടുന്ന ലോകത്തെ ആദ്യ സര്‍ക്കാര്‍ യു.എ.ഇയുടേത്. യുനൈറ്റഡ് അറബ് എമിറേറ്റ്സെന്ന പേരിലെ പേരിലെ ആദ്യ അക്ഷരമായ യു ഡൊമെയ്നായും ചുരുക്കപ്പേരിലെ രണ്ടും മൂന്നും അക്ഷരങ്ങളായ എ.ഇ എന്നിവ ടോപ് ലെവല്‍ ഡൊമെയ്നായും നിലനില്ക്കും.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍, സേവനങ്ങള്‍, പദ്ധതികള്‍, നയങ്ങള്‍, നിയമങ്ങള്‍ എന്നിവയെല്ലാം സംബന്ധിച്ച വിവരങ്ങള്‍ നല്കുന്ന പോര്ട്ടലുകളിലായിരിക്കും പുതിയ ഡൊമൈന്‍ വിലാസം. രാജ്യം ഡിജിറ്റല്‍ രംഗത്തുണ്ടാക്കിയെടുക്കുന്ന വലിയ കുതിപ്പിന്റെ തുടര്‍ച്ചയാണിതെന്നു ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹമദ് ഒബെയ്ദ് അല്‍ മന്‍സൂരി പറഞ്ഞു.






