ബലിമൃഗങ്ങള്‍ക്കായി അബുദാബിയില്‍ അറവുശാലകളൊരുങ്ങി

അബുദാബി- പ്രതിദിനം എണ്ണായിരം ബലിമൃഗങ്ങളെ അറുത്ത് സംസ്‌കരിക്കാന്‍ അബുദാബിയിലെ അറവുശാലകള്‍ ഒരുങ്ങി. പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും വിഘാതമാകുംവിധം വീട്ടിലോ പൊതുസ്ഥലങ്ങളിലോ ഇനി മൃഗങ്ങളെ അറുക്കാന്‍ പാടില്ല.
നിയമലംഘകര്‍ക്ക് 5000 ദിര്‍ഹമാണ് പിഴ. തിരക്കുള്ള ദിവസങ്ങളില്‍ 24 മണിക്കൂറും അറവുശാലകള്‍ പ്രവര്‍ത്തിക്കും. മറ്റു ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ വൈകിട്ട് 7.30 വരെയാണ് പ്രവര്‍ത്തനം. ആടിന് 15 ദിര്‍ഹം, ചെറിയ ഇടത്തരം കാളകള്‍ക്ക് 40 ദിര്‍ഹം, വലുതിനും ഒട്ടകത്തിനും 60 ദിര്‍ഹം എന്നിങ്ങനെയാണ് അറുക്കാനുള്ള നിരക്ക്.
ഭിന്നശേഷിക്കാര്‍ക്കും (നിശ്ചയദാര്‍ഢ്യമുള്ളവര്‍) പ്രായം ചെന്നവര്‍ക്കും സേവനത്തില്‍ പ്രത്യേക പരിഗണനയുണ്ടാകുമെന്നും നഗരസഭയുടെ പൊതുജനാരോഗ്യവിഭാഗം ഡയറക്ടര്‍ ഡോ. സഈദ് ഖര്‍വാഷ് അല്‍ റുമൈത്തി പറഞ്ഞു. ആരോഗ്യമുള്ള ലക്ഷണമൊത്ത ഉരുക്കളെയായിരിക്കണം ബലിയറുക്കാനായി തെരഞ്ഞെടുക്കേണ്ടത്.

 

Latest News