യു.എസ് ഓപണ്‍ ചാമ്പ്യന് പ്രൈസ് മണി 26.5 കോടി രൂപ

ന്യൂയോര്‍ക്ക് - പ്രൈസ് മണി 5.7 കോടി ഡോളറായി വര്‍ധിപ്പിച്ചതോടെ ഈ വര്‍ഷത്തെ യു.എസ് ഓപണ്‍ ചരിത്രത്തിലെ ഏറ്റവും സമ്പന്നമായ ടെന്നിസ് ടൂര്‍ണമെന്റാവും. പുരുഷ, വനിതാ ചാമ്പ്യന്മാര്‍ക്ക് കിട്ടുക 38.5 ലക്ഷം ഡോളറാണ് (26.5 കോടി രൂപ). ഡബ്ള്‍സ് ചാമ്പ്യന്മാര്‍ക്ക് 7.4 ലക്ഷം ഡോളര്‍ കിട്ടും. 2018 നെ അപേക്ഷിച്ച് എട്ട് ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ഓരോ റൗണ്ടിലും മറ്റ് മൂന്ന് ഗ്രാന്റ്സ്ലാമുകളെ അപേക്ഷിച്ച് കൂടുതല്‍ പ്രൈസ് മണി ലഭിക്കും. 
യ.എസ് ഓപണില്‍ ആദ്യ റൗണ്ടില്‍ തോല്‍ക്കുന്നവര്‍ക്കു പോലും കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 47 ശതമാനം പ്രൈസ് മണി വര്‍ധിച്ചു. ഇത്തവണ രണ്ടാം റൗണ്ടില്‍ പുറത്താവുന്ന കളിക്കാരന് ഒരു ലക്ഷം ഡോളര്‍ (68 ലക്ഷത്തോളം രൂപ) ലഭിക്കും. ഓഗസ്റ്റ് 23 നാണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. 

Latest News