Sorry, you need to enable JavaScript to visit this website.

സിംബാബ്‌വെയെ ഐ.സി.സി പുറത്താക്കി

ദുബൈ - സിംബാബ്‌വെയുടെ ക്രിക്കറ്റ് ഭരണത്തില്‍ അവിടുത്തെ സര്‍ക്കാര്‍ ഇടപെടുന്നുവെന്നു കാണിച്ച് സിംബാബ്‌വെ ക്രിക്കറ്റ് യൂനിയനെ ഐ.സി.സിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ലണ്ടനില്‍ നടന്ന നിരവധി യോഗങ്ങളെത്തുടര്‍ന്നാണ് ഐ.സി.സി ബോര്‍ഡിന്റെ നടപടി. സിംബാബ്‌വെ ക്രിക്കറ്റിനെ സിംബാബ്‌വെ സ്‌പോര്‍ട്‌സ് ആന്റ് റിക്രിയേഷന്‍ കമ്മിഷന്‍ ജൂണില്‍ സസ്‌പെന്റ് ചെയ്തിരുന്നു. ഇത് സര്‍ക്കാര്‍ ഇടപെടലാണെന്നാണ് ഐ.സി.സി കരുതുന്നത്. ഇതാദ്യമായാണ് ഒരു ഫുള്‍ മെമ്പറെ ഐ.സി.സി സസ്‌പെന്റ് ചെയ്യുന്നത്. 2015 ല്‍ ശ്രീലങ്കയെ അടിയന്തരമായി സസ്‌പെന്റ് ചെയ്യുമെന്ന് ഐ.സി.സി മുന്നറിയിപ്പ് നല്‍കിയിരുന്നു. 
സിംബാബ്‌വെയില്‍ സംഭവിച്ചത് ഐ.സി.സി ഭരണഘടനയുടെ ലംഘനമാണെന്നും ഇത് നിര്‍ബാധം തുടരാന്‍ അനുവദിക്കാനാവില്ലെന്നും ഐ.സി.സി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ പറഞ്ഞു. കളിക്കാര്‍ക്കും ക്രിക്കറ്റ് വികസനത്തിനുമായി ഐ.സി.സി നല്‍കുന്ന തുടക സര്‍ക്കാര്‍ വക മാറ്റുന്നുവെന്ന ഭീതിയാണ് തിടുക്കത്തിലുള്ള നടപടിക്കു കാരണം. സിംബാബ്‌വെ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. 
 

Latest News