Sorry, you need to enable JavaScript to visit this website.

പ്രിയ വാരിയരുടെ ചുംബന ട്വിസ്റ്റ് 

കൊച്ചി- ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാറ് ലവ്വിലെ  മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ഒരു രാത്രി കൊണ്ട് സെന്‍സേഷനായി മാറിയ താരമാണ് പ്രിയാ വാര്യര്‍.പാട്ടും കണ്ണിറുക്കലും ഹിറ്റായ ശേഷം താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അത്തരത്തില്‍ താരം പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. അഡാര്‍ ലവ് എന്ന ചിത്രത്തിന്റെ  ലൊക്കേഷനില്‍ നിന്നുള്ള വീഡിയോയാണ് വൈറലാകുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പ്രിയ തന്നെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പ്രിയയ്‌ക്കൊപ്പം ഛായാഗ്രാഹകന്‍ സിനു സിദ്ധാര്‍ഥും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചുംബിക്കാനൊരുങ്ങുന്നതും പിന്നീട് അതിലുള്ള ട്വിസ്റ്റുമാണ് വീഡിയോയിലെ ഉള്ളടക്കം. 


 

Latest News