Sorry, you need to enable JavaScript to visit this website.

റെഡ്മി കെ20 പ്രൊ ഇന്ത്യയിൽ, വില കേട്ട് ഞെട്ടേണ്ട; 4.8 ലക്ഷം രൂപ

മൊബൈൽ നിർമാണ രംഗത്ത് മുന്നേറുന്ന ഷവോമിയുടെ പുതിയ മൊബൈൽ ഇന്ത്യൻ വിപണിയിൽ. വിവിധ ഫീച്ചറുകൾ സമ്മാനിക്കുന്ന റെഡ്മി ഗ20, ഗ20 പ്രൊ എന്നിവയുടെ വിവിധ മോഡലുകളാണ് അവതരിപ്പിച്ചത്. ഇതിൽ ഏറ്റവും കേമനായതും ചെലവേറിയതുമായ റെഡ്മി ഗ20 പ്രൊ ഫോണിന്റെ വില കേട്ട്  ഞെട്ടേണ്ട. റെഡ്മി എന്ന കേൾക്കുമ്പോൾ തന്നെ മികച്ചയിനം ഫോണുകൾ വിലക്കുറവിൽ എന്നായിരിക്കും മനസ്സിൽ ഓടിയെത്തുകയെങ്കിലും ഗ20 പ്രൊ ഉയർന്ന മോഡൽ അൽപം പൊള്ളും. 4.8 ലക്ഷം രൂപയാണ് ഇന്ത്യൻ വിപണിയിൽ വിലയെന്നാണ് കമ്പനി തന്നെ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്നലെയാണ് റെഡ്മി ഗ20 പ്രൊ ഇന്ത്യയിൽ അവതരിപ്പിച്ചത്. റെഡ്മി ഗ20 പ്രൊയെ കുറിച്ച് വ്യക്തമാക്കിയ ട്വീറ്റിൽ സ്വർണ കളർ ഫിനിഷിംഗോട് കൂടിയതും ഡയമണ്ട് പൂശിയ ഗ ചിത്രീകരിച്ച ഫോട്ടോയും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകത്തിനു സമ്മാനിക്കുന്നത് അത്യപൂർവമായ ഒന്ന് എന്നാണു ഷവോമി ഇന്ത്യ എം.ഡി മനു കുമാർ ജയിൻ പറഞ്ഞത്. 
റെഡ്മി ഗ20 പ്രൊ 6.39 ഇഞ്ചിലുള്ള ഫുൾ എച്ച് ഡിയോട് കൂടിയ അമോലെഡ് ഡിസ്‌പ്ലേ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഫിംഗർ പ്രിന്റോടു കൂടിയ ഡിസ്‌പ്ലേ ആണ് ഉപയോഗിച്ചിരിക്കുന്നത്.  ക്വാൽകോം സ്‌നാപ് ഡ്രാഗൺ 855 പ്രൊസസർ അഡ്രിനോ 640 ജി പി യുമായി ചേർത്താണ് നിർമിച്ചിരിക്കുന്നത്. 8 ജി ബി റാമും 254 ജി ബി വരെ മെമ്മറിയും ഉൾക്കൊള്ളുന്ന ഫോൺ പുതിയ അനുഭവമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആൻഡ്രോയിഡ് 9.0 പതിപ്പാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  27 വാട്ട്‌സ് സൂപ്പർ ഫാസ്റ്റ് ചാർജിങ് കപ്പാസിറ്റിയുള്ള 4000ാഅവ ബാറ്ററിയും അതി ഗംഭീരമായ മൂന്ന് ക്യാമറയും ഫോണിന്റെ പ്രത്യേകതയാണ്. പ്രഥമ ക്യാമറ  48 മെഗാ പിക്‌സലാണ്. 13, 8 മെഗാ പിക്‌സലോടു കൂടിയതാന് മറ്റു രണ്ടു ക്യാമറകൾ. 20 മെഗാ പിക്‌സൽ നൽകുന്ന മുകളിലേക്ക് ചെറുതായി ഉയർന്നു നിൽക്കുന്ന  മോട്ടോറൈസ്ഡ് പോപ് അപ് സെൽഫിയാണ് മറ്റൊരു പ്രത്യേകത.
ഇതോടൊപ്പം, ഗ20 സീരിസിലെ ഏതാനും മൊബൈലുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ബേസിക് മോഡലിന് 6 ജിബി റാമും 64 ജിബി ഇന്റേണൽ മെമ്മറിയും ഉൾപ്പെടുന്ന ഫോണിന് 21,999 രൂപയും 128 ജി ബി മെമ്മറി ഫോണിന് 23,999 രൂപയുമാണ് വില. 
ഇതേ മോഡൽ തന്നെ 27,999 രൂപയുടെ മറ്റൊരു മോഡലും പുറത്തിറക്കിയിട്ടുണ്ട്. 8 ജി ബി റാം ഉൾപ്പെടുന്ന 256 ഇന്റേണൽ മെമ്മറിയുള്ള ഫോണിന് 30,999 രൂപയാണ് ഇന്ത്യയിൽ വില. റെഡ്മി ഗ20, ഗ20 പ്രൊ മോഡലുകൾ കാർബൺ ബഌക്, ഫ്‌ളെയിം റെഡ്, ഗ്ലേസിയർ ബ്ലൂ എന്നീ മൂന്നു നിറങ്ങളിലാണ് പുറത്തിറങ്ങുന്നത്.
 

Latest News