Sorry, you need to enable JavaScript to visit this website.

തടസ്സം നീങ്ങി ജോബിക്ക്  ഐ.എസ്.എല്ലില്‍ കളിക്കാം

കൊല്‍ക്കത്ത - ഐ.എസ്.എല്ലില്‍ എ.ടി.കെക്കു കളിക്കുന്നതിന് മലയാളി സ്‌ട്രൈക്കര്‍ ജോബി ജസ്റ്റിനുള്ള തടസ്സം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്ലയര്‍ സ്റ്റാറ്റസ് കമ്മിറ്റി നീക്കി. ജോബി തങ്ങളുമായി കരാര്‍ നീട്ടാന്‍ സമ്മതിച്ചിരുന്നുവെന്ന് വാദിച്ച ഈസ്റ്റ് ബംഗാള്‍ കളിക്കാരന്റെ ഐ.എസ്.എല്ലിലേക്കുള്ള നീക്കം തടഞ്ഞിരുന്നു. കൊല്‍ക്കത്ത ഫുട്‌ബോളിന്റെ ചുമതലയുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഈസ്റ്റ് ബംഗാളിനൊപ്പമാണ് നിലയുറപ്പിച്ചത്. തുടര്‍ന്നാണ് ജോബി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ സമീപിച്ചത്
 

Latest News