Sorry, you need to enable JavaScript to visit this website.

കോച്ചിന്റെ പേരില്‍ ബി.സി.സി.ഐ പോര്

മുംബൈ - പുതിയ ഇന്ത്യന്‍ ക്രിക്കറ്റ് കോച്ചിനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ബി.സി.സി.ഐയും സി.ഒ.എയും തമ്മില്‍ ഭിന്നത മൂര്‍ഛിക്കുകയാണ്. പുതിയ ബി.സി.സി.ഐ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ഒക്ടോബര്‍ 22 ന് ജനറല്‍ ബോഡി യോഗം തീരുമാനിച്ചിരിക്കെ സുപ്രീം കോടതി നിയമിച്ച കമ്മിറ്റിയായ സി.ഒ.എ തിടുക്കത്തില്‍ കോച്ചിനെ കണ്ടെത്താന്‍ ശ്രമിക്കുന്നതില്‍ ബി.സി.സി.ഐക്ക് മുറുമുറുപ്പുണ്ട്. അതേസമയം കോച്ചിനെ കണ്ടെത്തേണ്ടത് ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയാണെന്നും അതിനായി പുതിയ പാനലിനെ നിയമിച്ചത് അംഗീകരിക്കാനാവില്ലെന്നും സി.ഒ.എ അംഗം ഡയാന എഡുല്‍ജി കുറ്റപ്പെടുത്തി. എഡുല്‍ജിയുടെ പരാതി ബി.സി.സി.ഐയുടെ സദാചാര സമിതി അധ്യക്ഷന്‍ ജസ്റ്റിസ് ഡി.കെ. ജയിന്‍ പരിശോധിക്കും. 
ലോകകപ്പിലെ പ്രകടനം വിലയിരുത്താന്‍ കോച്ചിന്റെയും ക്യാപ്റ്റന്റെയും യോഗം വിളിച്ചിരിക്കെ പുതിയ കോച്ചിനെ കണ്ടെത്താന്‍ ധൃതി കാണിക്കേണ്ടിയിരുന്നില്ലെന്ന് ബി.സി.സി.ഐ ഭാരവാഹികള്‍ പറയുന്നു. ആരാണ് അപേക്ഷകള്‍ പരിശോധിക്കേണ്ടതെന്ന കാര്യത്തില്‍ സര്‍വത്ര ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. 

Latest News