Sorry, you need to enable JavaScript to visit this website.

മെസ്സി മാപ്പ് പറയണം, അര്‍ജന്റീന പ്രതിനിധി

ബ്യൂണസ്‌ഐറിസ് - കോപ അമേരിക്ക ഫുട്‌ബോളില്‍ നിന്ന് അര്‍ജന്റീന പുറത്തായ ശേഷം ലാറ്റിനമേരിക്കന്‍ കോണ്‍ഫെഡറേഷനെതിരെ (കോംനിബോള്‍) നടത്തിയ രൂക്ഷമായ വിമര്‍ശനത്തിന് ലിയണല്‍ മെസ്സി മാപ്പ് പറയണമെന്ന് അത്യുന്നത സ്‌പോര്‍ട്‌സ് കോടതിയിലെ അര്‍ജന്റീന പ്രതിനിധി. ഇല്ലെങ്കില്‍ കടുത്ത ശിക്ഷയാണ് മെസ്സിയെ കാത്തിരിക്കുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇതിന്റെ പേരില്‍ കോംനിബോള്‍ മെസ്സിയെ ശിക്ഷ കൊണ്ട് ഞെട്ടിക്കുമെന്ന് സ്‌പോര്‍ട്‌സ് മാധ്യസ്ഥ കോടതിയിലെ അര്‍ജന്റീന പ്രതിനിധി ഗുസ്റ്റാവൊ അബ്ര്യു മുന്നറിയിപ്പ് നല്‍കി. എല്ലാ കുറ്റവും ആരോപിച്ച് മെസ്സിയെ കുടുക്കാനായിരിക്കും അവരുടെ നീക്കം. മെസ്സിയില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെ താന്‍ ഉപദേശിച്ചിട്ടുണ്ടെന്നും അബ്ര്യു പറഞ്ഞു.  
  

Latest News