Sorry, you need to enable JavaScript to visit this website.

അസ്തമിക്കാത്ത ഉറൂബ് 

മനോരമ ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരിക്കേ 1979 ജൂലൈ 11 നാണ് ഉറൂബ് (പി.സി കുട്ടിക്കൃഷ്ണൻ) അന്തരിച്ചത്. ഇത് ഉറൂബിന്റെ 40 ാം ചരമ വാർഷികമാണ്. 40 വർഷങ്ങൾ! കാലത്തിന് ആരെയും മറവിയിലേക്ക് വലിച്ചെറിയാനുള്ള വലിയൊരു കാലയളവാണത്. പക്ഷേ, ഉറൂബിനെ അങ്ങനെ ചെയ്യാൻ കാലത്തിന് കഴിഞ്ഞില്ല. കാരണം, ജീവിച്ചിരിക്കേ, കാലം എന്നുമെന്നും തന്നെ ഓർക്കുന്ന ഒരു പിടി നല്ല കഥകൾ എഴുതിവെച്ചാണ് അദ്ദേഹം കടന്നു പോയത്.


സാഹിത്യകാരന്മാരും അവരുടെ സൃഷ്ടികളും മനുഷ്യ ജീവിതത്തിന് പ്രയോജനകരമായ ഭൗതികവും ആത്മീയവുമായ ഒരു പശ്ചാത്തല സൃഷ്ടിക്ക് അനുയോജ്യമായ അന്തരീക്ഷമൊരുക്കുന്നതിൽ ഗണനീയമായ പങ്കുവഹിക്കുമെന്ന് വിശ്വസിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. എഴുത്തുകാർ സാമൂഹ്യ ചുറ്റുപാടുകളെ അവധാനതയോടെ നിരീക്ഷിക്കുകയും കണ്ടെത്തലുകളെ നെല്ലും പതിരും വേർതിരിച്ച് ജീവിത നൻമയ്ക്കായി കൃതികളിൽ ആവാഹിക്കുക യും അനുഗ്രഹിക്കുകയും ചെയ്‌തൊരു കാലം. സാഹിത്യ സൃഷ്ടികൾ മനുഷ്യരുടെ സർവതോമുഖമായ മാറ്റത്തിനും പുരോഗതിക്കുമായി നിലനിന്നുകൊണ്ടു അവരിൽ പുതിയൊരു നവോത്ഥാനത്തിന്റെ ശക്തിയും ചൈതന്യവുമായിത്തീർന്ന ഒരു കാലം. എഴുത്തുകാർ, മനുഷ്യർക്ക് മനുഷ്യരെപ്പോലെ ജീ വിക്കാനുള്ള ചുറ്റുപാടുകൾ തീർക്കാൻ കെൽപുള്ളവരാണ് എന്ന് സ്വയം തെ ളിയിക്കുകയും അനുഭവങ്ങളിലൂടെ ജനം അത് വിശ്വസിക്കുകയും ചെയ്‌തൊ രു കാലം. എഴുത്തുകാരെ സാംസ്‌കാരിക നായകൻമാരായി കണ്ട് ജനത അ വരിൽ വിശ്വാസമർപ്പിക്കുകയും ജീവിത ദിശാബോധത്തിന്റെ ആശ്രയമായി കാണുകയും ചെയ്ത അത്തരം ഒരു കാലത്തിന്റെ കാഴ്ചവട്ടത്തിലെ കെടാവിളക്കായിരുന്നു എഴുത്തുകാരനായ പി.സി.കുട്ടികൃഷ്ണൻ അഥവാ ഉറൂബ്. 
എഴുത്തുകാരൻ ഒരു സാമൂഹ്യ പരിഷ്‌കർത്താവാണ് എന്ന് സ്വയം വിശ്വസിച്ചിരുന്നില്ലെങ്കിലും താൻ എഴുതുന്നതിൽ മനുഷ്യന് പുതുതായി എന്തെങ്കിലും പാഠങ്ങൾ ഉൾക്കൊള്ളാനുണ്ടാകണം എന്ന നിഷ്‌കർഷ വെച്ചു പുലർത്തിയിരുന്നു, ഉറൂബ്. മനുഷ്യൻ എന്ന മഹത്തായ ആശയത്തിന്റെ മാനസിക വൈവിധ്യങ്ങളെ എഴുത്തിന്റെ സമസ്ത തലങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള വ്യഗ്രതയായിരുന്നു ഉറൂബിനെ മഹാനായ മനുഷ്യ കഥാനുഗായിയായി മാറ്റിയത്. എഴുത്തിന്റെ തുടക്കം കവിതയിൽ നിന്നായിരുന്നെങ്കിലും പിന്നീട് കഥകളിലൂ ടെ നോവലുകളിലേക്ക് പടർന്നു കയറി, മനുഷ്യ മനസ്സിന്റെ ആഴങ്ങളിലെ ന ൻമ തിൻമകളെ എഴുത്തിലേക്ക് ആവാഹിക്കാനുള്ള ശ്രമമായിരുന്നു അദ്ദേഹം നടത്തിയത്.
കാൽപനിക കവിയായ ഇടശ്ശേരിയുമായും സാഹിത്യ നിരൂപകനായ കുട്ടികൃഷ്ണ മാരാരുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരു ന്നു ഉറൂബ്. ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ അദ്ദേഹം കവിതകളെഴുതിത്തുടങ്ങിയിരുന്നു. ഇടശ്ശേരിയുടെ സ്വാധീനം അതിന് പിന്നിൽ പ്രകട മായിരുന്നു എന്നത് പകൽ വെളിച്ചം പോലെ സത്യം. എങ്കിലും എഴുത്തിൽ ത നത് എന്ന് നിസ്സംശയം പറയാവുന്ന ഒരു തീപ്പൊരി അദ്ദേഹത്തിനുള്ളിൽ സ ദാ ജ്വലിച്ചിരുന്നു. നിഴലാട്ടം, മാമൂലിന്റെ മാറ്റൊലി, പിറന്നാൾ പോലുള്ള കവി താ സമാഹാരങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന അക്കാലത്തെ കവിതകളിൽ പല തിലും ആശയങ്ങളിലും ആലോചനകളിലും ആത്മവിശ്വാസം പ്രകടിപ്പിക്കു ന്ന, വ്യക്തിത്വും തുളുമ്പുന്ന കൃതഹസ്തനായ ഒരു കവിയുടെ കൈപ്പട പതി ഞ്ഞിരിക്കുന്നത് കാണാം.
എന്നാൽ കാലാന്തരേണ, കവിതയിൽ ജീവിതത്തെ കുറിച്ച് ഒരു ചെറു തിരിനാളം മാത്രമേ തെളിയിക്കാനാവൂ എന്നദ്ദേഹത്തിന് മനസ്സിലായി. അതേ സമയം കഥയിൽ അതിന് കുറേക്കൂടി വീര്യമാർന്ന ജ്വലന ശേഷി തന്നെ പ്രക ടിപ്പിക്കാനാകുമെന്ന് എഴുത്തനുഭവങ്ങളിലെ വെളിപാടുകൾ അദ്ദേഹത്തിന് ബോധ്യമാക്കിക്കൊടുത്തു. കവിത എഴുതുമ്പോൾ ലഭിച്ചതിൽ നിന്നും വ്യത്യ സ്തമായി കഥയെഴുതുമ്പോൾ കിട്ടിയ സ്വത്വബോധത്തിന്റെ പ്രകടമായ സ്വാ തന്ത്ര്യം ആഹ്ലാദകരമായ മാനസിക മൂഹൂർത്തങ്ങളുടെ ആത്മസംതൃപ്തിയാ ണ് അദ്ദേഹത്തിന് നൽകിയത്. തനിക്ക് അനായാസം വഴങ്ങുന്ന സാഹിത്യ രംഗത്തെ ഒരു കർമമേഖല എന്നതിലുപരിയായി, വായനക്കാരുമായി എളുപ്പത്തി ൽ സംവദിക്കാൻ കഴിയുന്ന മാധ്യമം എന്ന നിലയിലാണ് ഉറൂബ് കഥയെ നോ ക്കിക്കണ്ടത്.
വേലക്കാരിയുടെ ചെക്കൻ എന്ന ആദ്യകഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്നത് ഉറൂബിന് വലിയ പ്രചോദനമായി. കഥയ്ക്ക് വായന ക്കാരിൽ നിന്നും നല്ല പ്രതികരണം കിട്ടിയത് അദ്ദേഹത്തെ ഏറെ ആഹ്ലാദിപ്പി ച്ചു. ഒപ്പം കൂട്ടികൃഷ്ണമാരാരുടെ ഭാഗത്ത് നിന്നും വലിയ പ്രോത്സാഹനം കൂ ടി കിട്ടിയപ്പോൾ കഥയുൾപ്പെടുന്ന സാഹിത്യത്തിന്റെ ഗദ്യ വിഭാഗത്തിൽ ഉറച്ചു നിൽക്കാൻ തന്നെയായി അദ്ദേഹത്തിന്റെ ശ്രമം. ഫലം, ഉറൂബ് എന്ന കഥയു ടെ കരുത്തനായ പെരുന്തച്ചനെ മലയാളത്തിന് മാത്രമായി കിട്ടി എന്ന പുണ്യ മാണ്. സാഹിത്യം, മനുഷ്യ ജീവിതത്തിന്റെ വിവിധ തുറകളിൽ മാറ്റങ്ങൾക്കാ യുള്ള അനിവാര്യമായ ആശയ ആഘോഷമായിത്തീരുമെന്ന ചിന്തകൾ കന ത്തിരുന്ന കഥാസാഹിത്യത്തിലെ റിയലിസ്റ്റിക് കാലത്തിന്റെ പിന്തുടർച്ചയാ യിരുന്നു അത്. 
1945 ൽ പ്രസിദ്ധീകരിച്ച നീർച്ചാലുകളാണ് ഉറൂബിന്റെ ആദ്യ കഥാസമാ ഹാരം. തുടർന്ന് നവോൻമേഷം, കതിർക്കറ്റ, ലാത്തിയും പൂക്കളും, തുറന്നിട്ട ജാലകം, നീലമല, കൂമ്പെടുക്കുന്ന മണ്ണ്, ഉള്ളവരും ഇല്ലാത്തവരും, മൗലവി യും ചങ്ങാതിമാരും, താമരത്തൊപ്പി, വെളുത്ത കുട്ടി, മുഖം മൂടികൾ, രാച്ചിയ മ്മ, നിലാവിന്റെ രഹസ്യം, റിസർവ് ചെയ്യാത്ത ബർത്ത്, തെരഞ്ഞെടുത്ത കഥ കൾ ഉൾപ്പെടെയുള്ള ഒരുപിടി കഥാസമാഹാരങ്ങളിറങ്ങി. ഓരോ കഥാസമാ ഹാരത്തിലേയും കഥകൾ വിഷയ സ്വീകരണത്തിലും ആഖ്യാനത്തിലും ഒന്നി നൊന്ന് വ്യത്യസ്തമായിരുന്നു. അവ മനുഷ്യ ജീവിതത്തിന്റെ വൈവിധ്യമാർ ന്ന വൈകാരിക മുഹൂർത്തങ്ങളെ അസാധാരണമായ തൻമയത്വത്തോടെയും അതേസമയം അർഥപൂർണവും അതിപ്രധാനവുമായ ആലോചനകളായിട്ടുമാ യിരുന്നു ആവിഷ്‌കരിച്ചിരുന്നത്. ആ കഥകളിലൊന്നായ രാച്ചിയമ്മയെ കുറിച്ച് വിശ്വസാഹിത്യത്തിന്റെ നടുമുറ്റത്തേക്ക് കയറ്റിയിരുത്താൻ പ്രാപ്തി നേടിയ മ ലയാള കഥ എന്നാണ് സാഹിത്യ നിരൂപകനായ എം.കൃഷ്ണൻ നായർ അഭി പ്രായപ്പെട്ടത്. 
ആ കഥകളിൽ നിന്ന് കഥയേത്, ജീവിതമേത് എന്ന് വേർതിരിച്ചെടുക്കു ക സാധാരണ വായനക്കാരെ സംബന്ധിച്ചിടത്തോളം സാധ്യമല്ലാതായിത്തീർ ന്നു. അവയെല്ലാം അവർക്ക് ജീവിതവുമായി ബന്ധപ്പെട്ട പുതിയ അനുഭ പാ ഠങ്ങളുടെ, അവബോധങ്ങളുടെ ആശയ സംഹിതകളായി മാറി. അതിലൂടെ സ്വ യം പുനർനിർമിച്ചുകൊണ്ട് പുതിയ മനുഷ്യരായിത്തീരാനുള്ള നവീനമായ ഒ രു പൊതുബോധം വായനക്കാരിൽ സ്വാംശീകരിക്കപ്പെട്ടു. ജീവിതത്തിന്റെ സ ങ്കീർണതകളെ ലാളിത്യവൽക്കരിച്ചുകൊണ്ട് എഴുത്തിൽ കാൽപനികതയുടെ പുതുലാവണ്യാനുഭവങ്ങൾ വിളക്കിച്ചേർക്കുകയും അതുവഴി വായനക്കാർക്ക് ആസ്വാദ്യതയുടെ അനിതര സാധാരണമായ അനുഭൂതി തലങ്ങൾ പ്രദാനം ചെ യ്യുകയുമായിരുന്നു, ഉറൂബിന്റെ ചെറുകഥകൾ.  
കഥകളിൽ വ്യാപരിക്കുകയും വിജയിക്കുകയും ചെയ്തുകൊണ്ടിരിക്കേ  യാണ് ഉറൂബ്, നോവലെഴുത്തിലേക്ക് തിരിയുന്നത്. മനുഷ്യ ജീവിതത്തെ കു റേക്കൂടി വിശാലമായ ഭൂമികയിൽ കണ്ടെത്തേണ്ടതുണ്ട് എന്ന തിരിച്ചറിവായി രുന്നു അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഒരർഥത്തിൽ അത് കാലം ആവ ശ്യപ്പെട്ട അനിവാര്യമായ ഒരു കർമ പദ്ധതിയായിരുന്നു. വീടും നാടും വിട്ട് ഏ താണ്ട് ആറു വർഷത്തോളം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി അലഞ്ഞു ന ടന്ന ഉറൂബിന് അക്കാലത്തെ അനുഭവങ്ങളും അവ നൽകിയ ആഴക്കാഴ്ചക ളും അതുവഴി ചിന്തയിൽ കനത്ത ആലോചനകളും ആഘാതമായി മനസ്സി നെ അലട്ടിയിരുന്നു. അതിനെ സാന്ത്വനിപ്പിക്കാനുള്ള ശ്രമമെന്ന നിലയിൽ കൂ ടിയാണ് എഴുത്തിന്റെ വിശാലതയിലേക്കുള്ള ഉറൂബിന്റെ ഇറങ്ങിപ്പുറപ്പെടൽ. ഫലം മലയാളത്തിൽ നിന്നും വിശ്വസാഹിത്യത്തിന്റെ തലപ്പൊക്കത്തിലേക്ക് ഉയർത്തിപ്പിടിക്കാവുന്ന ചില നോവലുകൾ ലഭിച്ചു എന്നതാണ്.
അതിശയോക്തി ഒട്ടുമില്ലാതെ പറഞ്ഞ ഇക്കാര്യത്തിന് നിദാനം ഉറൂബി ന്റെ ഉമ്മാച്ചു (1954), സുന്ദരികളും സുന്ദരന്മാരും (1958) എന്നീ നോവലുകൾ ത ന്നെയാണ്. യഥാക്രമം അവയ്ക്ക് പ്രഥമ കേരള സാഹിത്യ അക്കാദമി അവാർ ഡും(1958) കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും (1960) ലഭിക്കുകയുണ്ടായി. മനുഷ്യരുടെ ഉള്ളിന്റെയുള്ളിൽ മറഞ്ഞിരിക്കുന്ന ഇഛാശക്തിയെ ജീവിതത്തി ന്റെ ഉയർച്ചയ്ക്കും വിജയത്തിനും എങ്ങനെ ഉപയോഗപ്പെടുത്താം എന്ന പ്രചോദനാത്മകവും പ്രലോഭനീയവുമായ ആശയത്തെ മൂർത്തവൽക്കരിക്കുന്നുണ്ട്, ഉറൂബിന്റെ ഈ നോവലുകൾ. ഉമ്മാച്ചുവിലെ ഉമ്മാച്ചുവും സുന്ദരികളും സുന്ദരൻമാരും എന്നതിലെ വിശ്വനും ലോകത്തിലെവിടെയുമുള്ള മനുഷ്യ ജീവിതത്തിന് പ്രസക്തമാം വിധം പ്രയോജനപ്പെടുത്താവുന്ന രണ്ട് കഥാപാത്രങ്ങളാണ്. അല്ല, പച്ചയായ രണ്ട് ജീവിതങ്ങൾ തന്നെയാണ്. 
അതേസമയം അവർ മനുഷ്യർക്ക് മാതൃകകളായി ഉരുത്തിരിഞ്ഞു വരു ന്ന സ്വയംഭൂക്കുകളല്ല. മറിച്ച് ജീവിതാനുഭവങ്ങൾ അസാധാരണമാം വിധം പാക പ്പെടുത്തിയ പരിപക്വമായ മാനസിക പരിസരത്തുനിന്നും ഉറൂബ് ഉരുക്കിയെടു ത്തുണ്ടാക്കുന്ന ഉറച്ച ബോധ്യങ്ങളും അവബോധങ്ങളുമുള്ള രണ്ടു ശക്തിസ്വ രൂപങ്ങളാണ്. ഒന്ന് സ്ത്രീയാണെങ്കിൽ മറ്റൊന്ന് പുരുഷൻ. സ്ത്രീ പുരുഷന് തുല്യയാണോ അതോ അവന്റെ ചൊൽപടിക്ക് നിൽക്കേണ്ടവളാണോ എന്നി ങ്ങനെയുള്ള സ്ത്രീ-പുരുഷ സമത്വ തർക്കവിതർക്കങ്ങളെ അപ്പാടെ തള്ളിക്ക ളഞ്ഞുകൊണ്ട് സ്ത്രീയും പുരുഷനും തുല്യ ശക്തിയും ചൈതന്യവും ഉൾ ക്കൊള്ളുന്ന സ്വതന്ത്ര വ്യക്തിത്വമുള്ള രണ്ട് സ്വത്വ ബോധങ്ങളാണ് എന്ന ദർ ശനമാണ് ഈ നോവലുകളിലൂടെ ഉറൂബ് മുന്നോട്ടു വെക്കുന്ന ചിന്തയുടെ പുതിയ ധീരധാരാ സങ്കൽപം. ഒരുപക്ഷേ, മലയാള സാഹിത്യത്തിൽ ഉറൂബി ന് മാത്രം സാധ്യമാകുന്ന സവിശേഷ സൗന്ദര്യ സങ്കൽപം കൂടിയാണത്.
ഉമ്മാച്ചുവും വിശ്വവും ജീവിക്കുന്നത് അവർക്ക് വേണ്ടിയല്ല. മറിച്ച്, മറ്റു ള്ളവർക്ക് വേണ്ടിയാണ്. സങ്കീർണമായ ജീവിത വ്യവഹാരങ്ങൾക്കിടയിൽ നി ന്നും അവരെ പാഠമായും പഠനമായും ഉറൂബ് പുനർസഷ്ടിക്കുന്നത് മലയാളി കൾക്ക് വേണ്ടി മാത്രമല്ല, ലോകം മുഴുവനുമുള്ള മനുഷ്യർക്കാകെ ഉപകാരപ്ര ദമാകാൻ കൂടിയാണ്. മനുഷ്യന്റെ വ്യക്തിനിഷ്ഠവും വൈകാരികവുമായ ഭാവ പ്രകടനങ്ങൾ, പകർച്ചകൾ എന്നിവ കേരളീയരുടേതു മാത്രമല്ല, ഇന്ത്യയുടേത് മാത്രമല്ല, അത് ലോകത്തിന്റെ മുഴുവനുമാണെന്ന് ഉറൂബ് വിശ്വസിച്ചിരുന്നു. മ നുഷ്യൻ എന്ന പ്രതിഭാസത്തെ വിശ്വപൗരൻമാരായി കാണുകയും വിശാലമാ യ ആ കാഴ്ചപ്പാടിൽ ഊന്നിനിന്നുകൊണ്ട് കഥാപാത്രങ്ങളെ തന്റെ നോവലു കളിലേക്ക് ആവാഹിക്കുകയുമായിരുന്നു, ഉറൂബ്. ഉമ്മാച്ചു, സുന്ദരികളും സുന്ദ രൻമാരും എന്നീ നോവലുകൾ ആ ശ്രമം വിജയിച്ചു എന്ന പ്രസക്തവും പ്രാ ധാനവുമായ വസ്തുതയാണ് തെളിയിക്കുന്നത്. ആമിന, മിണ്ടാപ്പെണ്ണ്, അമ്മി ണി, അണിയറ, ചുഴിക്ക് പിൻപേ ചുഴി തുടങ്ങിയ നോവലുകളും ഉറൂബ് എഴു തിയിരുന്നു. 
ഇടശ്ശേരിയുടെ കൂട്ടുകൃഷി എന്ന നാടകത്തിൽ ഉറൂബ് അഭിനയിച്ചിട്ടു ണ്ട്. ഒപ്പം ചില നാടകങ്ങൾ അദ്ദേഹം സ്വയം എഴുതുകയും ചെയ്തിരുന്നു. 
തീകൊണ്ട് കളിക്കരുത്, മണ്ണും പെണ്ണും, മിസ് ചിന്നുവും ലേഡി ജാനുവും തുടങ്ങിയവയാണ് നാടകങ്ങൾ. കവി സമ്മേളനം, ഉറൂബിന്റെ ലേഖനങ്ങൾ, ഉറൂബിന്റെ ശനിയാഴ്ചകൾ എന്നിങ്ങനെയുള്ള ലേഖന സമാഹാരങ്ങളും അദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുണ്ട്. മലയാള സിനിമയിൽ മാറ്റത്തിന്റെ വലിയ വേലിയേറ്റം സൃഷ്ടിച്ച നീലക്കുയിലിന്റെ കഥ ഉറൂബിന്റേതായിരുന്നു. നീലക്കുയിൽ മലയാളക്കരയിൽ ഒരു തരംഗമായതോടെ സിനിമയിൽ നിന്നും ധാരാളം അവസരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. അങ്ങനെ രാരിച്ചൻ എന്ന പൗരൻ, നായര് പിടിച്ച പുലിവാല്, മിണ്ടാപ്പെണ്ണ്, കുരുക്ഷേത്രം, ഉമ്മാച്ചു, അണിയറ എന്നീ സിനിമകളുടെ കഥകളും അദ്ദേഹമെഴുതി. 1971 ലെ മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തിന്റെ ഉമ്മാ ച്ചുവിനായിരുന്നു ലഭിച്ചത്.
1950 മുതലുള്ള 25 വർഷക്കാലം ഉറൂബ്, കോഴിക്കോട് ആകാശവാണി യിൽ ഉദ്യോഗസ്ഥനായിരുന്നു. നാടക-സിനിമാ സംഗീത സംവിധായകനായ കെ.രാഘവൻ അന്നവിടെ അദ്ദേഹത്തിന്റെ കൂടെയുണ്ട്. 1952 ൽ അദ്ദേഹത്തെ കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരു ലേഖനം എഴുതാനുള്ള അവസരം ഉറൂബിന് കൈവന്നു. എന്നാൽ സർക്കാർ സ്ഥാപനമായ ആകാശവാണിയിൽ പണിയെടുക്കുന്നവർ സ്വന്തം പേരിൽ എന്തെങ്കിലും എഴുതി പ്രസിദ്ധീകരിക്കുന്നതിന് മുൻകൂട്ടി അനുവാദം വാങ്ങേണ്ടിയിരുന്നു. അനുവാദം ലഭിക്കുകക്ഷി പ്രസാധ്യവുമായിരുന്നില്ല. ഈ ഘട്ടത്തിലാണ് അതുവരെ പി.സി.കുട്ടികൃഷ്ണൻ എന്നറിയപ്പെട്ടിരുന്ന എഴുത്തുകാരൻ ഉറൂബ് എന്ന തൂലികനാമം സ്വീകരിക്കു ന്നത്. അത് പിന്നീട് മലയാള സാഹിത്യത്തിലെ അനശ്വര നാമമായി.
1975 ൽ ആകാശവാണിയിൽ നിന്ന് വിരമിച്ച ഉറൂബ്, തുടർന്ന് കൊല്ലത്ത് കുങ്കുമം വാരികയുടെ പത്രാധിപരായി. കേരള സാഹിത്യ അക്കാദമിയു ടെ അധ്യക്ഷനും മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ പത്രാധിപരുമായി. 
മനോരമ ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരിക്കേ 1979 ജൂലൈ 11 നാണ് ഉറൂബ് അന്തരിച്ചത്. ഇത് ഉറൂബിന്റെ 40 ാം ചരമവാർഷികമാണ്. 40 വർഷങ്ങൾ! കാലത്തിന് ആരെയും മറവിയിലേക്ക് വലിച്ചെറിയാനുള്ള വലിയൊരു കാലയളവാണത്. പക്ഷേ, ഉറൂബിനെ അങ്ങനെ ചെയ്യാൻ കാലത്തിന് കഴിഞ്ഞില്ല. കാരണം, ജീവിച്ചിരിക്കേ, കാലം എന്നുമെന്നും തന്നെ ഓർക്കുന്ന ഒരു പിടി നല്ല കഥകൾ എഴുതിവെച്ചാണ് അദ്ദേഹം കടന്നു പോയത്.
 

Latest News