ഫാല്‍ക്കണ്‍ ഐ 1 ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടു

ദുബായ്- റോക്കറ്റിനുണ്ടായ തകരാര്‍ മൂലം ഫ്രഞ്ച് ഗയാനയില്‍നിന്നുള്ള യു.എ.ഇയുടെ ഫാല്‍ക്കണ്‍ ഐ 1 ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടു. വിക്ഷേപിച്ചു രണ്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ സഞ്ചാരപഥത്തില്‍ നിന്നു റോക്കറ്റ് വ്യതിചലിക്കുകയായിരുന്നു. റോക്കറ്റിനുണ്ടായ തകരാറിനെക്കുറിച്ച് വിശദമായ പഠനം നടത്തും.
മുഖ്യമായും സൈനിക ആവശ്യത്തിനു നിര്‍മിച്ച ഫാല്‍ക്കണ്‍ ഐ 1 ന്റെ വിക്ഷേപണം മോശം കാലാവസ്ഥയെ തുടര്‍ന്നു രണ്ടുതവണ മാറ്റിവച്ചിരുന്നു. എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസും തെയില്‍സ് അലീനിയ എയറോ സ്‌പേസ് കമ്പനിയും ചേര്‍ന്നാണ് ഉപഗ്രഹം നിര്‍മിച്ചത്. ആറ് മിനിറ്റിനുള്ളില്‍ ദൗത്യം പരാജയപ്പെട്ടതായി എരിയന്‍ സ്‌പേസ് കമ്പനി അറിയിച്ചു. ഫാല്‍ക്കണ്‍ ഐ 2 ഉപഗ്രഹം യുഎഇ വൈകാതെ വിക്ഷേപിക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

 

Latest News