മക്ഗ്രായെ കടന്ന്  മിച്ചല്‍ സ്റ്റാര്‍ക്ക്

ബേമിംഗ്ഹാം - ഓസ്‌ട്രേലിയന്‍ പെയ്‌സ്ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് ലോകകപ്പിലായി നേടിയത് 49 വിക്കറ്റ്. ഇംഗ്ലണ്ടിനെതിരെ നാണംകെട്ട ഓസീസിന്റെ ഏക ആശ്വാസമായിരുന്നു സ്റ്റാര്‍ക്കിന്റെ റെക്കോര്‍ഡ്. ഒരു ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത ബൗളറായി സ്റ്റാര്‍ക്ക്. ഓസ്‌ട്രേലിയയുടെ തന്നെ ഗ്ലെന്‍ മക്ഗ്രായുടെ റെക്കോര്‍ഡാണ് സ്റ്റാര്‍ക്ക് മറികടന്നത്. 2007 ലെ ലോകകപ്പില്‍ മക്ഗ്രാ 26 വിക്കറ്റെടുത്തിരുന്നു.ജോണി ബെയര്‍സ്‌റ്റോയെ വിക്കറ്റിനു മുന്നില്‍ കുടുക്കിയാണ് സ്റ്റാര്‍ക്ക് 27 വിക്കറ്റിലെത്തിയത്. എന്നാല്‍ മത്സരത്തില്‍ ഒമ്പതോവറില്‍ സ്റ്റാര്‍ക്ക് 70 റണ്‍സ് വഴങ്ങി.  സ്റ്റാര്‍ക്ക് കഴിഞ്ഞ ലോകകപ്പില്‍ 22 വിക്കറ്റ് നേടിയിരുന്നു. 

Latest News