Sorry, you need to enable JavaScript to visit this website.

മദ്യപിക്കാന്‍ സഞ്ചാരികള്‍ക്ക് ഒരു മാസത്തെ സൗജന്യ ലൈസന്‍സുമായി ദുബായ്

ദുബായ്- സഞ്ചാരികള്‍ നിയമലംഘനത്തിന് പിടിക്കപ്പെടാതിരിക്കാന്‍, അവര്‍ക്ക് 30 ദിവസത്തെ സൗജന്യ മദ്യപാന ലൈസന്‍സ് നല്‍കാനൊരുങ്ങി ദുബായ്. എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ സബ്‌സിഡിയറി ആയ മാരിടൈം ആന്റ് മര്‍ക്കന്റൈല്‍ ഇന്റര്‍നാഷനല്‍ കമ്പനി, ലൈസന്‍സിന് എങ്ങനെ അപേക്ഷിക്കണമെന്ന് കാണിച്ച് വെബ്‌സൈറ്റില്‍ അറിയിപ്പ് നല്‍കി. റീട്ടെയില്‍ ആള്‍ക്കഹോള്‍ കടയാണ് എംഎംഐ.
21 വയസ്സിന് മുകളില്‍ പ്രായമുള്ള, മുസ്‌ലിംകളല്ലാത്ത സന്ദര്‍ശകര്‍ക്ക് മാത്രമാണ് ഫ്രീ ആല്‍ക്കഹോള്‍ ടൂറിസ്റ്റ് ലൈസന്‍സ് കിട്ടുക. ഏതെങ്കിലും എംഎംഐ സ്റ്റോര്‍ സന്ദര്‍ശിച്ച്, പാസ്‌പോര്‍ട്ട് ഹാജരാക്കി ഇതിനായി അപേക്ഷിക്കാം. പാസ്‌പോര്‍ട്ടിന്റെയും എന്‍ട്രി സ്റ്റാമ്പിന്റേയും കോപി അവര്‍ എടുക്കും. ഓരോ സന്ദര്‍ശകനും നിബന്ധനകള്‍ സംബന്ധിച്ച അറിയിപ്പ് പ്രത്യേകമായി നല്‍കും.
ഓരോ സന്ദര്‍ശകനും രാജ്യത്തേയും ഇവിടത്തെ നിയമങ്ങളേയും ജനങ്ങളേയും ആദരിക്കുന്നത് ഉറപ്പുവരുത്തണമെന്നും അറിയിപ്പില്‍ പറയുന്നു. ടൂറിസ്റ്റുകളുടെ പെരുമാറ്റച്ചട്ടത്തില്‍ പറയുന്ന കാര്യങ്ങള്‍ പാലിക്കേണ്ടതാണ്. പൊതുസ്ഥലങ്ങളില്‍ മദ്യപിക്കാന്‍ പാടില്ല, മദ്യപിച്ച് ഡ്രൈവ് ചെയ്യാന്‍ പാടില്ല. ലഹരി ഉപയോഗിക്കരുത് തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.
ദുബായ് റെസിഡന്റ് വിസയുള്ളവര്‍ക്ക് നിലവില്‍ കടകളില്‍നിന്ന് മദ്യം വാങ്ങാന്‍ രണ്ടു വര്‍ഷത്തെ ലൈസന്‍സ് നല്‍കുന്നുണ്ട്. ബാറുകളിലും റസ്റ്ററന്റുകളിലും മദ്യപിക്കുന്നവര്‍ ഈ ലൈസന്‍സ് ഉള്ളവരായിരിക്കണം എന്നാണ് ചട്ടം.

 

Latest News