Sorry, you need to enable JavaScript to visit this website.

സെറീന-ഹാലെപ് ഫൈനല്‍

വിംബിള്‍ഡണ്‍ - പഴയ പടക്കുതിരകളായ സെറീന വില്യംസും സിമോണ ഹാലെപ്പും വിംബിള്‍ഡണ്‍ ടെന്നിസിന്റെ വനിതാ ഫൈനലില്‍ ഏറ്റുമുട്ടും. മുന്‍ ഒന്നാം നമ്പര്‍ താരങ്ങളായ ഇരുവരും സെമി ഫൈനലില്‍ എതിരാളികളെ തകര്‍ത്തുവിട്ടു. ഉക്രൈന്റെ എലേന സ്വിറ്റോലിനയെ 6-1, 6-3 ന് കശക്കിയ ഹാലെപ് വിംബിള്‍ഡണ്‍ ഫൈനലിലെത്തുന്ന പ്രഥമ റുമാനിയക്കാരിയായി. തുടര്‍ അട്ടിമറികളുമായി കുതിച്ചെത്തിയ ബാര്‍ബോറ സ്ട്രികോവയെ പതിനൊന്നാം സീഡ് സെറീന 6-1, 6-2 ന് തരിപ്പണമാക്കി. മാര്‍ഗരറ്റ് കോര്‍ടിന്റെ 24 ഗ്രാന്റ്സ്ലാമുകളുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ സെറീനക്ക് ഇനി ഒരു ജയം കൂടി മതി. 
 

Latest News