കാല്‍ നൂറ്റാണ്ടിനു ശേഷം ഇംഗ്ലണ്ട് ഫൈനലിലേക്ക്

ബേമിംഗ്ഹാം - 27 വര്‍ഷത്തെ ഇടവേളക്കു ശേഷം ഇംഗ്ലണ്ട് ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിലേക്ക്. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്കെതിരെ അവര്‍ ശക്തമായ ആധിപത്യം നേടി. ഓസ്‌ട്രേലിയയെ 49 ഓവറില്‍ 223 ന് ഓളൗട്ടാക്കിയ ഇംഗ്ലണ്ട് പന്ത്രണ്ടോവറില്‍ വിക്കറ്റ് പോവാതെ 70 പിന്നിട്ടു. 1992 ലെ ലോകകപ്പിലാണ് ഇംഗ്ലണ്ട് അവസാനം ഫൈനല്‍ കളിച്ചത്. അന്ന് അവര്‍ പാക്കിസ്ഥാനോട് തോറ്റു. 
ക്രിസ് വോക്‌സും (8-0-20-3) ജോഫ്ര ആര്‍ച്ചറും (10-0-32-2) ആദില്‍ റഷീദും (10-0-54-3) ചേര്‍ന്നാണ് ചാമ്പ്യന്മാരെ ചെറിയ സ്‌കോറിലൊതുക്കിയത്. ഓസീസ് സ്‌കോറിന്റെ പകുതിയിലേറെ നേടിയത് നാലു പേര്‍ ചേര്‍ന്നാണ്. റണ്ണൗട്ടായ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന് (119 പന്തില്‍ 85) സെഞ്ചുറി നഷ്ടപ്പെട്ടു. അലക്‌സ് കാരി (70 പന്തില്‍ 46), ഗ്ലെന്‍ മാക്‌സ് വെല്‍ (23 പന്തില്‍ 22), മിച്ചല്‍ സ്റ്റാര്‍ക്ക് (36 പന്തില്‍ 29) എന്നിവരാണ് ഒറ്റയക്കം കടന്നത്. 

Latest News