Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ ഫീസ് കുറച്ചു

അബുദാബി- വിവിധ മേഖലകളിലായി 145 സേവനങ്ങള്‍ക്കും ഇടപാടുകള്‍ക്കുള്ള ഫീസ് കുറച്ച് യു.എ.ഇ. ഇതുസംബന്ധിച്ച അറിയിപ്പ് മാനവശേഷി  വകുപ്പാണ് പ്രഖ്യാപിച്ചത്. 50 മുതല്‍ 94 ശതമാനം വരെയാണ് ഫീസിളവുകള്‍.
തസ്ഹീര്‍ അടക്കമുള്ള സേവന കേന്ദ്രങ്ങളിലൂടെയാണ് ഫീസിളവ് നടപ്പാക്കുക.  തദ്്ബീര്‍, തവാഫുഖ്, തവ്ജീഹ് എന്നിവയിലൂടെയും ഇളവ് ലഭ്യമാകും.
പുതിയ തീരുമാനമനുസരിച്ച് വര്‍ക് പെര്‍മിറ്റ് പുതുക്കാനുള്ള ഫീസും കുറയും. 94 ശതമാനത്തില്‍നിന്ന് 50 ശതമാനമായാണ് കുറയുക.

 

Latest News