Sorry, you need to enable JavaScript to visit this website.

ദത്തെടുത്ത മക്കള്‍ക്ക് വീടു വാങ്ങണം; കോടികള്‍ ലഭിച്ച ജയ ഗുപ്തയുടെ ആഗ്രഹം

ദുബായ്- ഡ്യൂട്ടി ഫ്രീ മിലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ വിജയിച്ച് 10 ലക്ഷം യുഎസ് ഡോളര്‍ സ്വന്തമാക്കിയ ജയ ഗുപ്തയുടെ ആഗ്രഹം ഇതാണ്: ദത്തെടുത്ത രണ്ട് മക്കള്‍ക്ക് വീട് വാങ്ങി നല്‍കണം.
രണ്ട് ഇന്ത്യക്കാര്‍ക്കാണ് ഏഴു കോടിയോളം രൂപ സമ്മാനമായി ലഭിച്ചത്. ദുബായില്‍ വസ്ത്ര വ്യാപാരിയാണ് മുംബൈ സ്വദേശിനി ജയ ഗുപ്ത. രവി റാംചന്ദ് ബചാനി എന്നയാളാണ് രണ്ടാമന്‍.
71 കാരിയായ ജയ ഗുപ്ത ദുബായില്‍ ബിസിനസ് ചെയ്യുകയാണ്. ഭാഗ്യസമ്മാനം ദൈവത്തിനും അമ്മക്കും സമര്‍പ്പിക്കുന്നതായി അവര്‍ പറഞ്ഞു. 35 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന ഇവര്‍ 15 വര്‍ഷമായി സ്ഥിരം ഡിഡിഎഫ് ടിക്കറ്റുകള്‍ എടുക്കാറുണ്ട്. അമ്മയെ സന്ദര്‍ശിക്കാന്‍ ഈയിടെ മുംബൈക്ക് പോകുന്നതിന് തൊട്ടുമുമ്പെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. എല്ലാ വര്‍ഷവും ആറ് തവണയെങ്കിലും താന്‍ നാട്ടില്‍ പോകാറുണ്ട്. ഓരോ പ്രാവശ്യവും ഡിഡിഎഫ് ടിക്കറ്റെടുക്കാറുണ്ട്.
മറ്റൊരു ഭാഗ്യജേതാവ് 37 കാരനായ രവി രാംചന്ദ് ബചാനി 14 വര്‍ഷമായി ദുബായിലുണ്ട്. ദുബായില്‍ വസ്ത്രബിസിനസ് ചെയ്യുന്ന ഇദ്ദേഹം സ്ഥിരമായി നറുക്കെടുപ്പില്‍ പങ്കെടുക്കാറുണ്ട്. ഈദ് അവധിക്കാലത്ത് ഭാര്യയോടൊപ്പം ക്രോയേഷ്യയിലേക്ക് പോകാനെത്തിയപ്പോഴാണ് വിമാനത്താവളത്തില്‍നിന്ന് സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത്.
കഴിഞ്ഞ 35 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന 71കാരിയായ ജയ ഗുപ്ത ദുബായില്‍ ബിസിനസുകാരിയാണ്. ദൈവത്തിന്റെയും സ്വന്തം മാതാവിന്റെയും അനുഗ്രഹമാണ് ഭാഗ്യം കൊണ്ടുവന്നതെന്ന് ജയ പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി ഇവര്‍ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നുണ്ട്.

 

Latest News