Sorry, you need to enable JavaScript to visit this website.

അനുപമയ്ക്ക് ബുംറയുമായി പ്രണയം 

കൊച്ചി-പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ചുരുളന്‍ മുടിക്കാരിയാണ് അനുപമ പരമേശ്വരന്‍. അധികം ഗോസിപ്പുകള്‍ക്ക് ഇടം നല്‍കാതെ കരിയറില്‍ മുന്നേറിയിരുന്ന അനുപമ ഗ്രിഗറിയെ നായകനാക്കി ദുല്‍ഖര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ സംവിധാന സഹായിയാണിപ്പോള്‍. 
ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയുമായി അനുപമ പ്രണയത്തിലാണ് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. എന്നാല്‍, ഇത്തരം ഗോസിപ്പുകള്‍ സര്‍വ സാധാരണമാണെന്നും ബുംറയുമായി നല്ല സൗഹൃദ0 മാത്രമാണ് തനിക്കുള്ളതെന്നുമാണ് അനുപമ പറയുന്നത്.
ദശലക്ഷം ഫോളോവേഴ്‌സുള്ള ബുംറ ടിറ്ററില്‍ 25 പേരെ മാത്രമാണ് ഫോളോ ചെയ്തിരുന്നത്. അതിലൊരാളായിരുന്നു അനുപമയും.
മറ്റൊരു ചലച്ചിത്ര താരത്തെയും ബുംറ ഫോളോ ചെയ്തിരുന്നില്ല എന്നതാണ് ശ്രദ്ധേയം. എന്നാല്‍, ഗോസിപ്പുകള്‍ മുറുകിയതോടെ അനുപമയെ അണ്‍ഫോളോ ചെയ്യാനും ബുംറ മടിച്ചില്ല. 
ആദ്യ ഹിറ്റിനു ശേഷം മലയാളം വിട്ട് തെലുങ്കിലേക്ക് ചേക്കേറിയ അനുപമ. ജോമോന്റെ  സുവിശേഷങ്ങള്‍ എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെയാണ് പിന്നീട് മടങ്ങി വന്നത്.
ഇപ്പോഴിതാ, മറ്റൊരു ദുല്‍ഖര്‍ ചിത്രത്തിലൂടെ മലയാള സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം. പന്ത്രണ്ടാം ലോകകപ്പ് മത്സരങ്ങളില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച താരമാണ് ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ ജസ്പ്രീത് ബുംറ.

Latest News