Sorry, you need to enable JavaScript to visit this website.

നിശിതം, നിഷ്‌കൃഷ്ടം, നിലീനയുടെ നിലപാട്

ബ്ലൂംബെർഗ് ന്യൂസ് എഡിറ്റർ ഇൻ ചീഫ് ജോൺ മൈക്കിൾ തൈ്വയിറ്റിൽനിന്ന് നിലീന എ.സി.ജെ അവാർഡ് ഏറ്റുവാങ്ങുന്നു. ശശികുമാർ, എൻ. റാം സമീപം  
നിലീന

അന്വേഷണാത്മക പത്രപ്രവർത്തനത്തിനുള്ള ഏഷ്യൻ കോളേജ് ഓഫ് ജേണലിസം പുരസ്‌കാരം ലഭിച്ച 'കാരവൻ' റിപ്പോർട്ടർ തലശ്ശേരി മുഴപ്പിലങ്ങാട് സ്വദേശി നിലീനയുടെ ന്യൂസ് റൂം വിശേഷങ്ങൾ


എൺപതുകളുടെ അവസാനമാണ് ഇന്ത്യയിൽ ബൊഫോഴ്‌സ് കുംഭ കോണ വാർത്ത പൊട്ടിപ്പുറപ്പെടുന്നത്. പിന്നീടത് കൊടുമ്പിരിക്കൊണ്ട് പാർലമെന്റിനകത്തും പുറത്തും ചർച്ചയും വാഗ്വാദങ്ങളുമായി രാജ്യത്തെ പിടിച്ചുകുലുക്കി. 1989 ൽ രാജീവ് ഗാന്ധി സർക്കാരിന്റെ പതനത്തിന് വരെ കാരണമായ ആ സംഭവത്തിന്റെ ഉള്ളുകള്ളികൾ പൊതുജനത്തിന് വ്യ ക്തമാക്കിക്കൊടുത്തുകൊണ്ട് അന്ന് മീഡിയകളിൽ നിറഞ്ഞാടിയ നാമമാണ്, ചിത്രാ സുബ്രഹ്മണ്യം എന്ന പത്രപ്രവർത്തകയുടേത്. സ്വീഡിഷ് ആയുധക്കമ്പനിയായ ബൊഫോഴ്‌സും ഇന്ത്യയും തമ്മിലുണ്ടാക്കിയ പീരങ്കിക്കരാറിന്റെ പിന്നിലെ കള്ളക്കളികളും കരാർ കൈയടക്കാൻ കമ്പനി വഴിവിട്ടു നൽകിയ ഭീമമായ കൈക്കൂലിയുടെ കഥകളും ചിത്ര, ജനീവയിലിരുന്ന് തുടരെ ഹിന്ദു പത്രത്തിൽ എഴുതി. അതിലൂടെ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധയായ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് എന്ന കനമുള്ള ഖ്യാതിയിലേക്കാണ് അ വർ നടന്നു കയറിയത്. അതുകഴിഞ്ഞ് മൂന്നു പതിറ്റാണ്ടു തികയുമ്പോഴിതാ, തൂലിക പടവാളാക്കിക്കൊണ്ട് അവർക്കൊരു പിൻഗാമി -നിലീന എം.എസ്.

അദാനി ഗ്രൂപ്പിനെ പോലുള്ള കോർപറേറ്റ് രാക്ഷസന്മാർ കേന്ദ്ര-സം സ്ഥാന സർക്കാരുകളെ ഉപയോഗിച്ച് അനധികൃതമായി എങ്ങനെ കോടികൾ കൊയ്‌തെടുക്കുന്നു എന്നതിന്റെ ഞെട്ടിക്കുന്ന കഥകളാണ് നിലീന തന്റെ കോൾഗേറ്റ് 2.0 എന്ന സുദീർഘമായ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടിലൂടെ പുറത്തു കൊണ്ടുവന്നത്. ഇന്ത്യയിലെ എണ്ണം പറഞ്ഞ അന്വേഷണാത്മക പത്ര പ്രവർത്തക എന്ന പദവിക്ക് അവരെ അർഹയാക്കിയതും ആ ഒരൊറ്റ റിപ്പോർട്ടാണ്. കഴിഞ്ഞ എൻ.ഡി.എ സർക്കാരിന്റെ കാലത്തും നിർബാധം തുടർന്ന കൽക്കരിഖനി വീതംവെപ്പിന്റെ അറിയാക്കഥകളുടെ അണിയറ രഹസ്യങ്ങൾ വിശദമായി അവരുടെ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്. രണ്ടാം യു.പി.എ സ ർക്കാരിന്റെ കാലത്ത് നടന്ന വഴിവിട്ട കൽക്കരിഖനി കരാറുകളുടെ ഏറ്റവും വലിയ വിമർശകരായിരുന്നു എൻ.ഡി.എ എന്നതാണ് അതിലെ പരിഹാസ്യമായ കാര്യം. മാസങ്ങളോളം ജീവൻ പണയംവെച്ചു പോലും നടത്തിയ കഠിനവും സാഹസികവുമായ ഗവേഷണങ്ങളുടേയും അന്വേഷണങ്ങളുടേയും ഫലമായി തയാറാക്കപ്പെട്ട ആ റിപ്പോർട്ട് കഴിഞ്ഞ വർഷം മാർച്ചിലാണ് ഇംഗ്ലീഷ് മാസികയായ 'കാരവനി'ൽ പ്രസിദ്ധീകരിക്കുന്നത്. മൂന്നു വർഷമായി കാരവനിൽ റിപ്പോർട്ടറായി ജോലി ചെയ്യുന്ന നിലീന തലശ്ശരിക്കടുത്ത് മുഴപ്പിലങ്ങാട് സ്വദേശിനിയാണ്. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ നിന്നും മലയാളം അധ്യാപകനായി വിരമിച്ച സാഹിത്യകാരനും കലാനിരൂപകനുമായ പ്രൊഫ. എ.ടി. മോഹൻരാജിന്റെയും ഷീലയുടെയും മകൾ.
ഇന്ത്യയിൽ അന്വേഷണാത്മക പത്രപ്രവർത്തനത്തിന് നൽകുന്ന സമുന്നതമായ ബഹുമതികളിൽ ഒന്നായ എ.സി.ജെ അവാർഡ്-2018 നിലീനയ്ക്ക് ലഭിച്ചത് കോൾഗേറ്റ് 2.0 എന്ന പേരിൽ എഴുതിയ റിപ്പോർട്ടിന്റെ പേരിലാണ്. അതോടെയാണ് പത്രപ്രവർത്തന രംഗത്ത് അവർ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഏഷ്യൻ കോളേജ് ഓഫ് ജേണലിസം, മീഡിയാ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ സഹായത്തോടെ ഇന്ത്യയിലെ പ്രമുഖരായ യുവ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനായി ഏർപ്പെടുത്തിയതാണീ അവാർഡ്. മുൻ ബംഗാൾ ഗവർണർ ഗോപാലകൃഷ്ണ ഗാന്ധി, സിനിമാ നിർമാതാവ് നിലിത വചാനി, പ്രമുഖ ചരിത്രകാരനായ എ.ആർ. വെങ്കടചെലപതി എന്നിവരടങ്ങിയ ജൂറിയാണ് നിലീനയെ അവാർഡിനായി തെരഞ്ഞെടുത്തത്. അറിയപ്പെടേണ്ടതും എന്നാൽ ആളുകൾ ഇനിയും അറിയാത്തതുമായ നഗ്നസത്യങ്ങളെ കഠിനവും ആത്മാർഥവുമായ ഗവേഷണത്തോടു കൂടി പുറത്തു കൊണ്ടുവരികയും അന്വേഷണാത്മക പത്രപ്രവർത്തനത്തിന് ഉത്തമോദാഹരണമായിത്തീരുകയും ചെയ്ത റിപ്പോർട്ടാണ് കോൾഗേറ്റ് 2.0 എന്നായിരുന്നു ജൂറിയുടെ വിലയിരുത്തൽ. 


സ്വാഭാവികമായും കാരവനെതിരേയും നിലീനക്കെതിരേയും ഭീഷണികളുണ്ടായി. വധഭീഷണി വരെ വന്നു. ഗൗരി ലങ്കേഷിന്റെ അനുഭവം അറിയാമല്ലോ എന്നായിരുന്നു ഒരു ഭീഷണി. കുടുംബത്തിലുള്ളവരേയോ സുഹൃത്തുക്കളേയോ ഫോണിൽ സ്വതന്ത്രമായി ബന്ധപ്പെടാൻ പറ്റാതായി. കാരണം ടെലിഫോൺ ടാപ് ചെയ്യപ്പെടുന്നു എന്ന സംശയം തന്നെ. അതിനിടയിൽ റിപ്പോർട്ടിനെതിരെ നിയമ നടപടികൾക്കും സർക്കാർ മുതിരുന്നുണ്ട്. എന്നാൽ അത് തന്നെ ഭയപ്പെടുത്തുന്നില്ല എന്നാണ് നിലീന പറയുന്നത്. സത്യം മാത്രമേ താനെഴുതിയിട്ടുള്ളൂ. 


അവാർഡിനായുള്ള അവസാന റൗണ്ട് തെരഞ്ഞെടുപ്പിൽ നിലീനയുടെ കോൾഗേറ്റ് 2.0 ന് പുറമെ മറ്റു രണ്ട് എൻട്രികൾ കൂടി ജൂറിയുടെ പരിഗണനയ്ക്കായി എത്തിയിരുന്നു. ദ വയർ എന്ന പ്രസിദ്ധീകരണത്തിലെ നേഹാ ദീക്ഷിത്തിന്റെ ദ ക്രോണിക്കിൾ ഓഫ് ക്രൈം ഫിക്ഷൻ ദാറ്റ് ഈസ് ആദിത്യനാഥ് സ് എൻകൗണ്ടർ രാജ് ആയിരുന്നു ഒന്ന്. മറ്റൊന്ന് കാരവനിലെ തന്നെ നികിത സക്‌സേനയുടെ ദ ഡെത്ത് ഓഫ് ജഡ്ജ് ലോയ. അവ രണ്ടും മികച്ച റിപ്പോർട്ടുകളായിരുന്നു. അതിനാൽ തന്നെ മത്സരം ഏറെ കടുത്തതായിരുന്നു ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ ഒടുവിൽ പക്ഷേ, വ്യക്തമായ വിജയം ഉറപ്പി ക്കാൻ നിലീനയ്ക്കായി. രണ്ട് ലക്ഷം രൂപയും ട്രോഫിയും പ്രശസ്തി പത്ര വും അടങ്ങിയതാണ് പുരസ്‌കാരം. ബ്ലൂംബെർഗ് ന്യൂസ് എഡിറ്റർ ഇൻ ചീഫ് ജോൺ മൈക്കിൾ തൈ്വയിറ്റിന്റെ കൈയിൽ നിന്നും നിലീന എ.സി.ജെ അവാർഡ് ഏറ്റുവാങ്ങുമ്പോൾ ചടങ്ങിൽ സാക്ഷികളായി മുൻ ഗവർണർ ഗോപാല കൃഷ്ണ ഗാന്ധി, ഹിന്ദു പ്രസിദ്ധീകരണങ്ങളുടെ ഗ്രൂപ്പ് ചെയർമാൻ എൻ.റാം, മുതിർന്ന മാധ്യമ പ്രവർത്തകനായ ശശികുമാർ എന്നിവരും ഉണ്ടായിരുന്നു.
പത്രപ്രവർത്തനം ഫാഷനായി കൊണ്ടു നടന്നിരുന്ന ഒരു തലമുറയിലെ അംഗമായിരുന്നെങ്കിലും ആ തൊഴിലിനെ അതിൽ നിന്നും വ്യത്യസ്തമായി പാഷനായി കണ്ട ആളാണ് നിലീന. പഠിക്കുന്ന കാലത്ത് എപ്പൊഴോ മനസ്സിൽ വന്നുവീണതാണ് ജേണലിസത്തോടുള്ള മോഹം. ആ മോഹം പിന്നെ ഒ രിക്കലും മനസ്സിൽ നിന്ന് കുടിയിറങ്ങിയില്ല. തലശ്ശേരി ഗവൺമെന്റ് ഗേൾസ് സ്‌കൂളിൽ നിന്ന് എസ്എസ്എൽസി കഴിഞ്ഞിറങ്ങിയപ്പോഴും പിന്നെ മംഗലാപുരത്ത് ശാരദാ ഇന്റർമീഡിയറ്റ് കോളേജിൽ ചേർന്നപ്പോഴും അത് മനസ്സിൽ മായാതെ കിടന്നു. തുടർന്ന് കോയമ്പത്തൂരിൽ വിഷ്വൽ മീഡിയ പഠിക്കുമ്പോഴും അതു കഴിഞ്ഞ് ഇഗ്നോയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദം എടുക്കുമ്പോഴും അത് ഒരു ബാധ പോലെ കൂടെയുണ്ടായിരുന്നു. ചെ ന്നൈയിൽ ഏഷ്യൻ കോളേജ് ഓഫ് ജേർണലിസത്തിൽ പത്രപ്രവർത്തനം പ ഠിക്കാൻ ചേരുന്നത് അങ്ങനെയാണ്. മനസ്സിൽ ഏറെക്കാലമായി കൊണ്ടുനടന്ന ഒരു വലിയ മോഹം പൂവണിഞ്ഞെങ്കിലും മറ്റൊരു കാര്യം മനസ്സിലായി. ജേർണലിസം വിചാരിച്ചത്ര സുഖകരമായ ജോലിയല്ല എന്ന്.

 ബ്ലൂംബെർഗ് ന്യൂസ് എഡിറ്റർ ഇൻ ചീഫ് ജോൺ മൈക്കിൾ തൈ്വയിറ്റിൽനിന്ന് നിലീന എ.സി.ജെ അവാർഡ് ഏറ്റുവാങ്ങുന്നു. ശശികുമാർ, എൻ. റാം സമീപം


ഏഷ്യൻ കോളേജ് ഓഫ് ജേണലിസത്തിലെ പഠന കാലം ആഹ്ലാദകരവും പുതിയ അനുഭവങ്ങൾ കൊണ്ട് സമ്പന്നവുമായിരുന്നു. അവിടെ വെച്ചാണ് താൻ ശരിക്കുള്ള ജീവിതവും ഒപ്പം പത്രപ്രവർത്തനവും പഠിക്കുന്നത് എന്ന് നിലീന പറഞ്ഞു. പത്ത് വർഷങ്ങൾക്ക് മുമ്പായിരുന്നു അത്. അവിടെ നിന്നും പഠിച്ചിറങ്ങിയ ഉടനെ ദ ഹിന്ദുവിൽ സബ് എഡിറ്ററായി ചെന്നൈയിൽ ജോലി കിട്ടി. ഒന്നര വർഷക്കാലം അവിടെ. പിന്നെ റിപ്പോർട്ടറായി കോയമ്പത്തൂരിൽ ഒരു വർഷം. അപ്പോഴേക്കും വിദേശത്ത് പോയി പഠിക്കാനുള്ള ഒരു അവസരം കൈവന്നു. ഹിന്ദുവിൽ നിന്നും ലീവെടുത്ത് പഠിക്കാനായി പോവുക സാധ്യമല്ലെന്നറിഞ്ഞപ്പാൾ രാജി കൊടുത്തു. തുടർന്ന് ലണ്ടനിൽ എത്തി എസ്ഒഎ എസിൽ (സ്‌കൂൾ ഓഫ് ഓറിയന്റൽ ആന്റ് ആഫ്രിക്കൻ സ്റ്റഡീസ്) നിന്നും മാസ്റ്റർ ബിരുദമെടുത്തു. തിരിച്ചു വന്ന ശേഷമാണ് കാരവനിൽ റിപ്പോർട്ടറായി ചേരുന്നത്. 
2014 ലെ പൊതുതെരഞ്ഞെടുപ്പു കാലത്ത് യുപിഎക്കെതിരെ എൻഡി എയുടെ ഏറ്റവും വലിയ ആരോപണ ആയുധങ്ങളിലൊന്നായിരുന്നു അവരുടെ കൽക്കരിഖനി കുംഭകോണം. പക്ഷേ, തെരഞ്ഞെടുപ്പ് കഴിഞ്ഞ് എൻഡി എ സർക്കാർ അധികാരത്തിൽ വന്നെങ്കിലും കാര്യങ്ങൾക്ക് വലിയ മാറ്റമൊ ന്നും ഉണ്ടായില്ല എന്നാണ് കോൾഗേറ്റ് 2.0 വിലയിരുത്തുന്നത്. എന്നു മാത്രമ ല്ല, സർക്കാരിന്റെ ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിക്കൊണ്ട് അവ നിർബാധം തുടർന്നു എന്നും അത് വ്യക്തമാക്കുന്നു. അതായത് രാജ്യത്തെ ജനതയ്ക്ക് മുഴുവനായും കിട്ടേണ്ട സമ്പത്തിന്റെ വലിയൊരു ഭാഗം, ഇവിടുത്തെ വമ്പൻമാരായ ഏതാനും കുത്തക മുതലാളിമാർ മാത്രം സർക്കാരിന്റെ ഒത്താശയോടെ കൈക്കലാക്കുന്നതിന്റെ കളികളും കള്ളക്കളിക ളുമാണ് റിപ്പോർട്ട് തുറന്നു കാട്ടുന്നത്. അത് അക്ഷരാർഥത്തിൽ കഴിഞ്ഞ എൻ ഡിഎ സർക്കാരിന്റെ തലവൻ നരേന്ദ്ര മോഡിയേയും കൂടെ ബിജെപി ഭരിക്കു ന്ന രാജസ്ഥാൻ-ഛത്തീസ്ദഢ് സർക്കാരുകളെയും വെട്ടിലാക്കി. റിപ്പോർട്ടിലെ വസ്തുതകൾ ഉദ്ധരിച്ചുകൊണ്ട് പാർലമെന്റിലും രാജസ്ഥാൻ-ഛത്തീസ്ഗഢ് നിയമസഭകളിലും പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും വ്യക്തമായ ഉത്തരങ്ങൾ നൽകാനാകാതെ ഭരണാധികാരികൾ കുഴഞ്ഞു.  
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് വീമ്പിളക്കുന്ന ഇന്ത്യയിൽ, ഭരണകൂടവും അധികാര ദല്ലാളുകളും ചേർന്ന് ജനതയെ സമർഥമായി കളിപ്പിച്ചും കബളിപ്പിച്ചും രാജ്യം കുടുംബ സ്വത്ത് പോലെ സ്വതന്ത്രമാ യി സ്വകാര്യ വ്യക്തികൾക്ക് തീറെഴുതിക്കൊടുക്കുന്നതിന്റെ നഗ്നവും ലജ്ജാവഹവുമായ അരമന രഹസ്യങ്ങളാണ് കോൾഗേറ്റ് 2.0 യിലൂടെ നിലീന അ ങ്ങാടി പാട്ടാക്കിയത്. രാജ്യത്തെ നിയമങ്ങൾ പാലിക്കേണ്ടത് പാവപ്പെട്ടവനും ഇടത്തരക്കാരനും മാത്രമാണെന്നും പണക്കാരായ കോർപറേറ്റ് ഭീമൻമാർക്ക് അതൊന്നും ബാധകമല്ലെന്നുമുള്ള പുതിയകാല ജനാധിപത്യത്തിന്റെ അർഥ വ്യതിയാനത്തെ അരക്കെട്ടുറപ്പിക്കുന്നുണ്ട് ആ റിപ്പോർട്ട്. ഇന്ത്യയിലെ എല്ലാ പൗരൻമാർക്കും നീതി, ന്യായം, അവകാശം, അധികാരം തുടങ്ങിയവ തുല്യ മാണ് എന്ന് ഭരണഘടന വിഭാവന ചെയ്യുന്നുണ്ടെങ്കിലും ഫലത്തിൽ അത് അങ്ങനെയല്ല എന്ന വെളിപ്പെടുത്തലും ആ റിപ്പോർട്ടിലുണ്ട്. ചുരുക്കത്തിൽ ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിൽ ഒരു പുതുക്കിപ്പണിയലിന്റെ ആവ ശ്യകതയിലേക്കാണ് ആ റിപ്പോർട്ട് ശക്തമായി വിരൽ ചുണ്ടുന്നത്.
അദാനി ഗ്രൂപ്പിന്റെ ഭാഗമായ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയും രാജസ്ഥാൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള രാജസ്ഥാൻ രാജ്യ വിദ്യുത് ഉത്പാദൻ നിഗാം ലിമിറ്റഡും ചേർന്ന് ഛത്തീസ്ഗഢിലെ പാർസാ ഈസ്റ്റ് ആന്റ് കാന്താ ബാസനിൽ നടത്തുന്ന വമ്പിച്ച കൽക്കരി ഖനനം സുപ്രീം കോടതിയുടെ തന്നെ വിലക്കിനെ മറികടന്നു കൊണ്ടാണ് എന്ന് നിലീനയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. 30 വർഷത്തേ ക്കാണ് എഇഎല്ലിന് കരാർ. അതുതന്നെ വഴിവിട്ട നിലയിൽ ഏറ്റവും കുറഞ്ഞ തുകയ്ക്കുള്ള ലേലത്തിലാണ് കമ്പനി ഒപ്പിച്ചെടുത്തത്. അതുവഴി കോടികളുടെ നഷ്ടം സർക്കാർ ഖജനാവിനുണ്ട്. 450 ദശലക്ഷം ടൺ കൽക്കരി ഈ കാലയളവിൽ ഉൽപാദിപ്പിക്കുമെന്നാണ് കമ്പനി സർക്കാരിനോട് പറഞ്ഞത്. എ ന്നാൽ ഉൽപാദനം അതിന്റെ ഇരട്ടിയിലധികം വരും എന്നതാണ് യാഥാർഥ്യം. അതായത് 450 ദശലക്ഷത്തോളം കൽക്കരി അധികമായി കമ്പനി ഉൽപാദിപ്പി ക്കുകയും ആ പണം സർക്കാരിന് നൽകാതിരിക്കുകയും ചെയ്യും എന്നർഥം. 
ഛത്തീസ്ഗഢിലെ ഹസ്ദിയോ അരന്ത് വനഭൂമിക്ക് അടുത്തു നടത്തുന്ന ഈ കൽക്കരി ഖനനം വമ്പിച്ച പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. അതിനെതിരെ പരിസ്ഥിതി സംരക്ഷണ സമിതിക്കാർ നടത്തുന്ന സമരങ്ങളെ കണ്ടില്ലെന്ന് നടിക്കുകയോ സർക്കാരിനെ സ്വാധീനിച്ച് പോലീസിനെ ഇളക്കി വിട്ട് അടിച്ചമർത്തുകയോ ചെയ്യുകയാണ് പതിവ്. വനഭൂമി സംരക്ഷിക്കപ്പെടാ നുള്ള നിയമങ്ങളൊക്കെ ഇവിടെ കാറ്റിൽ പറക്കുകയാണ്. ട്രൈബൽ വകുപ്പി ന്റെ കണക്കിൽ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ചില കാട്ടുവർഗക്കാ ർ ഉൾപ്പെടെയുള്ള ഒട്ടനവധി ആദിവാസികളുടെ ജീവനും ജീവിതത്തിനും ഇവ രുടെ ഖനനം വലിയ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. മറ്റൊരു വശത്ത് ഖനനത്തി ന്റെ പേരിൽ വ്യാപകമായ കുന്നിടിക്കൽ, ജലസ്രോതസ്സുകൾക്ക് നേരെയുള്ള കൈയേറ്റം, ആദിവാസികളെ കുടിയൊഴിപ്പിക്കൽ, വനനശീകരണം തുടങ്ങി യവയും നടക്കുന്നുണ്ട്.  


കോൾഗേറ്റ് 2.0 റിപ്പോർട്ട് പുറത്തു വന്നതോടെ എഇഎൽ കമ്പനിയുടെ കള്ളകളികൾ പലതും പുറംലോകം അറിയാൻ തുടങ്ങി. വഴിവിട്ട നിലയിൽ അവർ നടത്തുന്ന പല പ്രവർത്തനങ്ങളും നിയന്ത്രിക്കാൻ സർക്കാർ നിർബ ന്ധിതമായി. കമ്പനിക്കാരിൽ നിന്നും വലിയ തോതിൽ പണം വാങ്ങി അവർ ക്ക് ഒത്താശ നൽകിയ സർക്കാർ ഉദ്യോഗസ്ഥർക്കും മറ്റും അത് വലിയ വിന യായി. ആ റിപ്പോർട്ടിന്റെ ബലത്തിൽ പല സ്വകാര്യ വ്യക്തികളും പാരിസ്ഥി തിക സംഘടനകളും അദാനി എന്റർപ്രൈസസ് ലിമിറ്റഡ് എന്ന സ്വകാര്യ ക മ്പനിയും സർക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെ കോടതിയി ൽ നിയമയുദ്ധത്തിന് ഒരുങ്ങിയിരിക്കുകയാണ്. ചുരുക്കത്തിൽ ആ റിപ്പോർട്ട് പലരുടേയും ഉറക്കം കെടുത്തി.
സ്വാഭാവികമായും കാരവനെതിരേയും നിലീനക്കെതിരേയും ഭീഷണിക ളുണ്ടായി. വധഭീഷണിവരെ വന്നു. ഗൗരി ലങ്കേഷിന്റെ അനുഭവം അറിയാമ ല്ലോ എന്നായിരുന്നു ഒരു ഭീഷണി. കുടുംബത്തിലുള്ളവരെയോ സുഹൃത്തു ക്കളെയോ ഫോണിൽ സ്വതന്ത്രമായി ബന്ധപ്പെടാൻ പറ്റാതായി. കാരണം ടെ ലിഫോൺ ടാപ്പ് ചെയ്യപ്പെടുന്നു എന്ന സംശയം തന്നെ. അതിനിടയിൽ റിപ്പോ ർട്ടിനെതിരെ നിയമ നടപടികൾക്കും സർക്കാർ മുതിരുന്നുണ്ട്. എന്നാൽ അത് തന്നെ ഭയപ്പെടുത്തുന്നില്ല എന്നാണ് നിലീന പറയുന്നത്. സത്യം മാത്രമേ താ നെഴുതിയിട്ടുള്ളൂ. അതുകൊണ്ടു തന്നെ ഏതറ്റം വരേയും പോയി പരിപൂർണ സംരക്ഷണം നൽകാൻ സദാ തയാറായി കാരവൻ തനിക്കൊപ്പമുണ്ട് എന്ന ധൈര്യവും അവർക്കുണ്ട്. അതെന്തായാലും സ്വതന്ത്ര പത്രപ്രവർത്തനം താര തമ്യേന അസാധ്യമാകുന്ന ഒരു കെട്ട കാലത്തിലേക്കാണ് നാം നീങ്ങുന്നത് എ ന്ന നിരീക്ഷണമാണ് നിലീനയ്ക്കുള്ളത്. ഫോർത്ത് എസ്റ്റേറ്റിന്റെ വായ് മൂടി ക്കെട്ടാൻ ഭരണകൂടം തന്നെ ഒരുങ്ങിപ്പുറപ്പെടുന്നത്, രാജ്യത്തിന്റെ ഭാവിയെ കു റിച്ച് ആത്മാർഥമായി ചിന്തിക്കുന്നവർക്ക് ശുഭലക്ഷണമല്ല തരുന്നത് എന്നവർ ഓർമിപ്പിക്കുകയും ചെയ്യുന്നു.

 

 

 

Latest News