അബുദാബി- ഷോപ്പിംഗ് നടത്തിയാല്‍ സമ്മാനം നല്‍കുന്ന മാള്‍ മില്യനയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് 50000 ദിര്‍ഹം സമ്മാനം. അബുദാബിയില്‍ ജോലി ചെയ്യുന്ന ഡോ. മിഥിലാജ് അബ്ദുല്‍ മജീദിനാണ് സമ്മാനം ലഭിച്ചത്. മുഷ്‌റിഫ് മാളില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം ചെക്ക് ഏറ്റുവാങ്ങി.
ഗ്രൂപ്പിന് കീഴിലെ എട്ട് മാളുകളില്‍നിന്ന് 200 ദിര്‍ഹമില്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങുന്നവരാണ് പദ്ധതിയില്‍ ഉള്‍പ്പെടുക.






