ശൈഖ് ഖാലിദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ശൈഖ് മുഹമ്മദ്

ഷാര്‍ജ- ഇളയ മകന്‍ ശൈഖ് ഖാലിദിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ സന്ദര്‍ശിച്ചു.
അല്‍ ബദീ പാലസിലെ അനുശോചന വേദിയിലെത്തിയാണ് ശൈഖ് മുഹമ്മദ് അദ്ദേഹത്തെ കണ്ടത്. ശൈഖ് സുല്‍ത്താനും കുടുംബത്തിനുമുള്ള തീവ്രദുഃഖത്തില്‍ പങ്കുചേരുന്നായി ശൈഖ് മുഹമ്മദ് പറഞ്ഞു. പരേതാത്മാവിന് വേണ്ടി പ്രാര്‍ഥിക്കുന്നു.
ഷാര്‍ജ കിരീടാവകാശി ശൈഖ് അബ്ദുല്ല ബിന്‍ സാലെം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അടക്കം മറ്റ് പ്രമുഖരും വേദിയില്‍ സന്നിഹിതരായിരുന്നു.

 

 

Latest News