Sorry, you need to enable JavaScript to visit this website.

ഒരു നിത്യഹരിത ജീവചരിത്രം

മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് പല കാലങ്ങളുടെ കണക്കു പുസ്തകങ്ങളിലായി സ്റ്റാറുകളും സൂപ്പർ സ്റ്റാറുകളും മെഗാസ്റ്റാറുകളുമായി നടന്മാർ ഒരുപാട് വരികയും പോവുകയും ചെയ്തിട്ടുണ്ട്. പൂത്തിരി പോലെ കത്തിപ്പടർന്ന് പ്രഭ ചൊരിഞ്ഞ് അഭ്രപാളികളിൽ ആഘോഷമായി ആടിത്തിമർത്തവരിൽ പലരേയും കാലം, മറവിയുടെ മൂടുപടത്തിനപ്പുറത്തെ മായക്കാഴ്ച മാത്രമായി മാറ്റി നിർത്തിയതിനും മലയാള സിനിമ സാക്ഷിയായി. അപ്പോഴും ഒരു നടനെ, ഒരേയൊരു നടനെ മാത്രം അന്നുമിന്നും, മലയാള സിനിമാ ലോകം മറന്നു പോകാതെ മനസ്സിൽ കൊണ്ടുനടക്കുകയും ഓർമച്ചിറകിൽ ഒപ്പമിരുത്തി ഓമനിക്കുകയും ചെയ്തു -അത് പ്രേംനസീറിനെ ആയിരുന്നു. മലയാള സിനിമയിൽ സൂപ്പർ സ്റ്റാർ എന്ന താരപദവി ഔദ്യോഗികമായി അലങ്കാരമായിത്തീരുന്നതിന് എത്രയോ കാലം മുമ്പ് ആ സ്ഥാനത്തിരിക്കാൻ അർഹത നേടിയ നടനും അദ്ദേഹമായിരുന്നു. മലയാള സിനിമയുടെ വർണാഭമായ ചരിത്ര പഥത്തിൽ അന്നുമിന്നും മറ്റാർക്കും ലഭിക്കാത്ത അപൂർവ സൗഭാഗ്യം കൊണ്ടായിരുന്നു കാലം അദ്ദേഹത്തെ അടയാളപ്പെടുത്തിയത് -നിത്യഹരിത നായകൻ എന്ന വിശേഷണം കൊണ്ട്!
ഒരുപക്ഷേ, തികച്ചും യാദൃഛികമാകാം, നിത്യഹരിതം എന്ന പേരിൽ തന്നെ ഇപ്പോൾ പ്രേംനസീറിനെക്കുറിച്ച് ഒരു ജീവചരിത്ര ഗ്രന്ഥവും ഇറങ്ങിയിരിക്കുകയാണ്. അപൂർവതകളുടെ അസുലഭമായ അനുഭൂതി പ്രദാനം ചെയ്യുന്ന ആശ്ചര്യകരമായ ഒരു പുസ്തകമാണ് അതെന്ന് പറയാതെ വയ്യ. പ്രേംനസീർ എന്ന നടന വിസ്മയത്തെ കുറിച്ച് നിരവധി ജീവചരിത്ര പുസ്തകങ്ങൾ പലരും പല കാലത്തായി മലയാളത്തിൽ ഇറക്കിയിട്ടുണ്ട്. ഇതിലെ പോയത് വസന്തം (ലൈല റഷീദ്/പി. സക്കീർ ഹുസൈൻ), പ്രേംനസീർ; ഒരോർമ പുസ്ത കം (എം.പി. ഷീജ ), പ്രേംനസീർ എന്ന പ്രേമഗാനം (ശ്രീകുമാരൻ തമ്പി), പ്രേംനസീർ; ജീവിതവും സിനിമയും (പി.ടി. വർഗീസ്) തുടങ്ങി നിരവധി പുസ്തകങ്ങളുണ്ട് ആ ശ്രേണിയിൽ. അവയുടെ ഇങ്ങേയറ്റത്ത് കണ്ണി കോർക്കുമ്പോഴും പക്ഷേ, അവയിൽ നിന്നും പല നിലയിലും വ്യത്യസ്തവും വിലപ്പെട്ടതും വിഷയ വൈവിധ്യം ഉൾക്കൊള്ളുന്നതുമാണ്, നിത്യഹരിതം.
സിനിമാ സ്റ്റിൽ ഫോട്ടോഗ്രഫറും പുസ്തക രചയിതാവും ഡോക്യുമെന്ററി സംവിധായകനുമായ ആർ. ഗോപാലകൃഷ്ണനാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്. പ്രേംനസീർ ഫൗണ്ടേഷൻ ചെയർമാനും പ്രസിദ്ധ സിനിമാ നിർമാതാവുമായ ജി. സുരേഷ് കുമാറാണ് പുസ്തകത്തിന്റെ പിന്നിലെ പ്രധാന പ്രേരക ശക്തി എന്ന് പുസ്തകത്തിന്റെ ആമുഖത്തിൽ ഗോപാലകൃഷ്ണൻ പറയുന്നുണ്ട്. നൂറ്-നൂറ്റിരുപത് പേജിൽ ഒരു പ്രേംനസീർ സ്മരണിക ഇറക്കാനായിരുന്നു പ്രേംനസീർ ഫൗണ്ടേഷൻ സംഘാടകർ ആദ്യം ആലോചിച്ചത്. ഒരുക്കങ്ങൾ തുടങ്ങിയതും അങ്ങനെ തന്നെയായിരുന്നു. പക്ഷേ, പ്രേംന സീർ എന്ന ഐതിഹാസിക നടനെ കുറിച്ചുള്ള ജീവചരിത്രം അങ്ങനെ ആ യാൽ പോരാ എന്ന് കാലം കണക്കു കൂട്ടുകയായിരുന്നു എന്ന് വേണം കരുതാൻ. അല്ലെങ്കിൽ അത് അനിവാര്യമായ ഒരു നിയോഗമായിരുന്നിരിക്കണം. പുസ്തകത്തിന്റെ പണി തുടങ്ങിയതോടെ എങ്ങു നിന്നല്ലാതെ ആധികാരികവും വൈവിധ്യപൂർണവും രസകരവുമായ ഒരുപാട് ലേഖനങ്ങൾ സംഘാടകരെ തേടി എത്താൻ തുടങ്ങി. അവയിൽ പലതും നസീറിന്റെ അടുത്ത ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ഒക്കെയായിരുന്നു. അപൂർവവും അപ്രകാശിതങ്ങളുമായ ധാരാളം കുറിപ്പുകളും അങ്ങനെ കിട്ടിയവയിൽ പെടും. പലതും വായനക്കാർക്ക് കാലങ്ങളോളം സൂക്ഷിച്ചു വെക്കാവുന്ന അറിവിന്റെയും അനുഭവങ്ങളുടെയും അസാധാരണ നിധികുംഭങ്ങളാണ് എന്നത് സംഘാടകരെ അതിശയിപ്പിച്ചു. 
(ഇതാ ഒരുദാഹരണം. നസീർ, ചങ്ങനാശ്ശേരി എസ്ബി കോളേജിൽ പഠിച്ചിരുന്നു എന്ന് പലർക്കുമറിയാം. എന്നാൽ അക്കാലത്ത് നസീർ അറിയപ്പെട്ടിരുന്നത് ഷൈലോക്ക് ഖാദർ എന്നായിരുന്നു എന്ന കാര്യം പലർക്കും പുതിയ അറിവാണ്. അബ്ദുൽ ഖാദർ എന്നായിരുന്നല്ലോ നസീറിന്റെ യഥാർഥ നാമം. പഠിക്കുന്ന കാലത്തേ നാടകങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു. നാടകാഭിനയത്തിലെ കമ്പമാണ് നസീറിനെ സിനിമയിലെത്തിക്കുന്നത്. എസ്ഡി കോളേജിൽ പഠിക്കുന്ന കാലത്ത് ഷേക്‌സ്പിയറുടെ പ്രസിദ്ധമായ വെനീസിലെ വ്യാപാരി എന്ന നാടകത്തിലെ ക്രൂരനായ ഷൈലോക്കിനെ അവതരിപ്പിച്ച് അദ്ദേഹം ഖ്യാതി നേടിയിരുന്നു. അതാണ് ഷൈലോക്ക് ഖാദർ എന്ന വിളിപ്പേര് കിട്ടാൻ കാരണം)
വന്നുചേർന്ന ലേഖനങ്ങളിൽ അസാധാരണമെന്ന് തോന്നുന്നവ മാത്രം ചേർത്തുവെക്കാൻ തുടങ്ങിയപ്പോൾ തന്നെ അത് ഒരു സുവനീറിന് ആവശ്യമായതിലും കൂടുതൽ വിഭവങ്ങളാൽ സമൃദ്ധമായി. അപ്പോഴാണ് അത് ഒരു പുസ്തകമാക്കിയാലോ എന്ന ആലോചന സംഘാടകരിൽ കനത്തത്. 200 ൽപരം പേജുകളിൽ ഒരു ജീവചരിത്ര ഗ്രന്ഥം എന്ന തീരുമാനം അങ്ങനെ ഉരുത്തിരിഞ്ഞു വന്നു. പുസ്തകത്തിന്റെ എഡിറ്ററായ ഗോപാലകൃഷ്ണൻ, നസീറുമായി ബന്ധപ്പെടുകയും അടുത്തിടപഴകുകയും കൂടെ പ്രവർത്തിക്കുകയും ചെയ്ത സിനിമയിലും പുറത്തുമുള്ള 180 ലേറെ ആളുകളെ നേരിട്ട് കാണുകയും സംസാരിക്കുകയും അവരുടെ അറിവും അനുഭവങ്ങളും അപ്പാടെ പുസ് തകത്തിലേക്ക് ഉൾപ്പെടുത്തുകയും ചെയ്തു. അതോടെ പുസ്തകം 200 പേ ജും കവിഞ്ഞ് വീണ്ടും വിപുലമാകാൻ തുടങ്ങി. 22 മാസത്തെ അധ്വാനത്തിന് ഒടുവിൽ പുസ്തകം പൂർത്തിയായി പുറത്തിറങ്ങുമ്പോൾ അതിന് 976 പേജുകളാണ് ഉണ്ടായത്. കൂടാതെ അത്യപൂർവമായ 2000 ലേറെ ഫോട്ടോകളും. അവയിൽ പലതും ഫോട്ടോഗ്രഫറായ ഗോപാലകൃഷ്ണന്റെ സ്വകാര്യ ശേഖരത്തിലുള്ളവയായിരുന്നു. കാലം കലുഷിതമായ ഇക്കാലത്ത് ആളുകൾ, ആശ്രയവും ആശ്വാസവുമായി ആദരണീയരുടെ ആദർശാത്മക ജീവിതം തേടിപ്പോകുന്നതുകൊണ്ടാണ് ജീവചരിത്രങ്ങൾക്ക് ഇന്ന് വർധിത പ്രാധാന്യമുണ്ടാകുന്നത്. ആ സാധ്യത തിരിച്ചറിഞ്ഞാണ് പലരും അത്തരം പുസ്തകങ്ങൾ പെട്ടെന്ന് തട്ടിക്കൂട്ടി പടച്ചുവിടുന്നത്. സ്വാഭാവികമായും അതിന് ഗുണവും മണവും കുറയും. എന്തിനു വേണ്ടിയാണോ വായനക്കാരൻ ആ പുസ്തകം കൈയിലെടുക്കുന്നത്, അത് കിട്ടാതെ അവൻ നിരാശനാകും. പക്ഷേ, നിത്യഹരിതം എന്ന ജീവചരിത്ര ഗ്രന്ഥം അതിനിടയാക്കില്ല. അതുറപ്പ്. 
മഹാനായ ഒരു നടന്റെ വ്യക്തി ജീവിതവും സിനിമാ ജീവിതവും വായനക്കാർക്ക് കൂടി ജീവിതത്തിൽ പ്രചോദനമാകും വിധം പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് പുസ്തകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. പ്രേംനസീർ എന്ന നടനിലെ നൻമയും മനുഷ്യത്വവുമുള്ള വ്യക്തിയെ വ്യക്തമായി വരച്ചിടുന്നുണ്ട് പുസ്തകത്തിൽ. പുതിയകാല തൊഴിലിടങ്ങളിൽ നിന്ന് അന്യമായി പോ കുന്ന വ്യക്തികളിലെ മാനുഷികതയെ, മൂല്യബോധത്തെ, സാൻമാർഗികതയെ സ്വഭാവ ശുദ്ധിയെ, തൊഴിലിനോടുള്ള കൂറിനെ, സമയ നിഷ്ഠയെ തിരിച്ചു പിടിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രേംനസീറിനെ മുൻനിർത്തി നിത്യഹരിതം ഊന്നിപ്പറയുകയാണ്. കാരണം സിനിമയുടെ പ്രവർത്തന മേഖലകളിൽ ഇതൊക്കെ അണുവിട തെറ്റാതെ അനുഷ്ഠിച്ച് ജീവിച്ച നടനും മനുഷ്യനായിരുന്നു നസീർ. 
അഭിനയിച്ച ഒരു സിനിമ സാമ്പത്തികമായി വിജയിച്ചില്ലെങ്കിൽ ആ നിർമാതാവിന്റെ അടുത്ത പടത്തിൽ പ്രതിഫലം കുറച്ചോ അല്ലെങ്കിൽ പ്രതിഫലം തന്നെ വാങ്ങാതെയോ അഭിനയിക്കാനുള്ള ആർജവം കാണിച്ച മലയാളത്തിലെ അപൂർവ നടൻമാരിലൊരാളും പ്രേംനസീർ തന്നെയാണ്. അങ്ങനെ നോക്കുമ്പോൾ അദ്ദേഹത്തിന്റേത് സമാനതകളില്ലാത്ത വ്യക്തിത്വമാണ് എന്ന് ഈ ജീവചരിത്രം വിലയിരുത്തുന്നു. സിനിമ, വെറും അഭിനയവും ലക്ഷ്യം പണം വാരുന്ന കച്ചവടവും ആയിത്തീരുന്ന ഇന്നത്തെ കാലത്ത് അതങ്ങനെയല്ലെന്നും സിനിമാഭിനയം ജീവനും ജീവിതവുമാണെന്നും തെളിയിച്ചു കാട്ടാൻ മലയാളക്കരയിൽ ഒരു നടനുണ്ടായിരുന്നു, അത് പ്രേംനസീറാണ് എന്ന് കാലത്തെ ഓർമപ്പെടുത്തുന്നുണ്ട്, ഈ കൃതി.
വെള്ളിത്തിരയിൽ ഒരു പ്രേംനസീർ പടം കാണുന്ന ലാഘവത്വത്തോടെയുള്ള ഉദ്വേഗവും ഉത്സാഹവുമായി പുസ്തകം വായിച്ചു പോകാം. പുസ്തകത്തിന്റെ ഏറ്റവും വലിയ ആകർഷണം അതിന്റെ പാരായണ ക്ഷമതയാണ്. ക്ലിഷ്ടത ഒട്ടുമില്ലാത്ത ലളിത സുഭഗമായ ഭാഷയിലാണ് വിവരണം. പ്രേംനസീറി നെ പോലെ തന്നെ നൻമയും നൈർമല്യവും ചേർന്നാണ് പുസ്തകത്തിന്റെ രൂപഭാവങ്ങൾ. നല്ല ഗുണമേൻമയുള്ള വെള്ള കടലാസ്. അതിൽ തെളിയുന്ന ഭംഗിയാർന്ന അക്ഷരങ്ങൾ. കളറിലും ബ്ലാക്ക് ആന്റ് വൈറ്റിലുമുള്ള മിഴിവാർ ന്ന ചിത്രങ്ങൾ. അവയ്ക്ക് വ്യക്തവും കൃത്യവുമായ അടിക്കുറിപ്പുകൾ. പുസ് തകത്തിൽ ഉൾപ്പെട്ട ലേഖനങ്ങൾ ഓരോന്നും വ്യത്യസ്തവും വൈവിധ്യപൂർ ണവുമാണ് എന്നതിനാൽ വായനയിൽ മടുപ്പുണ്ടാവുന്നില്ല. അതേസമയം അത് വായനക്കാരിൽ അവാച്യമായ അറിവും അനുഭൂതിയും നിറയ്ക്കുകയും ചെയ്യുന്നു. 
പ്രേംനസീറിനെ കുറിച്ച് ഏതാണ്ട്് സമഗ്രവും ആധികാരികവും കൃത്യവുമായ വിവരങ്ങളാണ് നിത്യഹരിതം എന്ന പുസ്തകം വായനക്കാരോട് പ ങ്ക് വെക്കുന്നത്. വെറും ഒരു വായനാ പുസ്തകം എന്നതിലുപരി അതൊരു റ ഫറൻസ് ഗ്രന്ഥമായി തന്നെ ഉപയോഗിക്കുകയുമാവാം എന്ന പ്രത്യേകതയു മുണ്ട്. മാത്രമല്ല, പ്രേംനസീറിനെ കുറിച്ചുള്ള ഒരു വിജ്ഞാനകോശമായി പു സ്തകത്തെ കരുതിയാലും തെറ്റില്ല. കാരണം അദ്ദേഹത്തെ കുറിച്ചുള്ള സർ വ  വിവരങ്ങളും അതിൽ അടങ്ങിയിട്ടുണ്ട് എന്നതു തന്നെ. ഈ സമഗ്രതയാ ണ് നസീറിന്റെ മറ്റ് ജീവചരിത്ര പുസ്തകങ്ങളിൽ നിന്നും നിത്യഹരിതത്തെ വ്യത്യസ്തമാക്കുന്നത് എന്ന് പ്രത്യേകം എടുത്ത് പറയേണ്ടതുണ്ട്. 
11 അധ്യായങ്ങളിലായി വിശദവും അതേസമയം അതീവ ഹൃദ്യവുമായ രീതിയിലാണ് പുസ്തകത്തിന്റെ ഉള്ളടക്കം ഒരുക്കിയിരിക്കുന്നത്. ഓരോ അ ധ്യായത്തിനും നൽകിയിരിക്കുന്നത് നസീർ അഭിനയിച്ച സിനിമകളുടെ പേരു കളാണ്. വായനക്കാർക്ക് ചിരപരിചിതമായ പേരുകളിലൂടെ നസീറിന്റെ ജീവിതം അനാവരണം ചെയ്യുമ്പോൾ അത് കുറേക്കൂടി ആയാസരഹിതമായി അവ ർക്ക് അനുഭവ വേദ്യമാകും എന്ന് പുസ്തകം ഒരുക്കിയവർ കണക്കുകൂട്ടിയിരി ക്കണം. പുസ്തകത്തിന്റെ കോപ്പികൾ വിറ്റുപോവുക എന്ന സ്വാർഥ ലാഭേഛ യ്ക്കപ്പുറം അത് വായനക്കാർ വായിക്കുകയും ആസ്വദിക്കുകയും കൂടി ചെയ്യ ണം എന്ന ക്രിയാത്മകമായ ഉദ്ദേശ്യവും പുസ്തകം എഡിറ്റു ചെയ്തവർക്കു ണ്ടായിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല. 
പുസ്തകത്തിലെ ആദ്യ അധ്യായം എഴുതാത്ത കഥ എന്ന പേരിലാണു തുടങ്ങുന്നത്. നസീറിന്റെ മൂന്നു തലമുറകളുടെ കഥ പറയുന്ന അതിൽ അദ്ദേ ഹത്തിന്റെ കുടുംബ പുരാണം തന്നെയാണ് ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത് ഒപ്പം തന്നെ ചിറയിൻകീഴ് അബ്ദുൾ ഖാദർ എന്ന നാടകനടൻ, സിനിമയിൽ നസീറും പ്രേംനസീറും ആയിത്തീരുന്ന ചരിത്രം, ചാമരം വീശിയെത്തുന്നുമു ണ്ട്. ഈ ഗാനം മറക്കുമോ എന്ന ഭാഗം, സിനിമയിൽ നസീർ അഭിനയിച്ച ഗാ നരംഗങ്ങളുടെ സമഗ്ര വിവരണമാണ്. മനുഷ്യ ബന്ധങ്ങൾ എന്ന അധ്യായത്തി ൽ അദ്ദേഹത്തിന്റെ ബന്ധുക്കളേയും അടുത്ത പരിചയക്കാരെയും കുറിച്ചുള്ള സമഗ്ര രേഖാചിത്രങ്ങളാണുള്ളത്. മനഃസാക്ഷി എന്ന ഭാഗത്തിൽ നസീർ പല പ്പോഴായി എഴുതിയ വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ലേഖനങ്ങൾ സമാഹരിക്കപ്പെടുകയാണ്. നാഴികക്കല്ലുകൾ എന്ന അധ്യായം നസീർ സിനിമകളുടെ യഥാർഥ പോസ്റ്ററുകളെ കുറിച്ചാണ് വിശദീകരിക്കുന്നത്. ജീവിത യാത്ര, പടയോ ട്ടം, ചിത്രമേള തുടങ്ങിയ അധ്യായങ്ങൾ നസീറുമായി ബന്ധപ്പെട്ട പ്ര സക്തവും പ്രാധാന്യമുള്ളതുമായ വിവരങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടുന്ന വയാണ്.
ഇക്കഴിഞ്ഞ മാർച്ച് 24 ന് കൊച്ചിയിലെ ടിഡിഎം ഹാളിലായിരുന്നു നി ത്യഹരിതം എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ ഔദ്യോഗിക പ്രകാശനം. മലയാ ള സിനിമയിലെ മഹാരഥൻമാരായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് കവി യൂർ പൊന്നമ്മയ്ക്ക് ആദ്യപ്രതി നൽകിക്കൊണ്ടായിരുന്നു ആ ചടങ്ങ് നിർവ ഹിക്കപ്പെട്ടത്. അതിന് ശേഷം നടത്തിയ തന്റെ ഹ്രസ്വമായ പ്രസംഗത്തിൽ മ മ്മൂട്ടി പറഞ്ഞു-ഈ പുസ്തകത്തിലെ പല ഭാഗങ്ങളും സ്‌കൂൾ പാഠപദ്ധതിയി ൽ ഉൾപ്പെടുത്താൻ സർക്കാർ മനസ്സുവെക്കണം എന്ന്. 
തീർച്ചയായും അത് കാലം കാതോർത്ത് കേൾക്കേണ്ട ഒരു കാര്യമാണ്. കാരണം മനുഷ്യ മനസ്സുകളിൽ നിന്ന് നൻമ പടിയിറങ്ങിപ്പോവുകയും പകരം അവിടെ തിൻമയെ കുടിയിരുത്തുകയും ചെയ്യുന്ന ഒരു കാലത്ത് അടിമുടി ന ൻമയുടെ പൂമരമായിരുന്ന പ്രേംനസീർ എന്ന മഹാനായ മനുഷ്യന്റെ, നടന്റെ ജീവിതം തലമുറകൾക്ക് പാഠ്യവിഷയമാകേണ്ടതു തന്നെയാണ്. അക്കാര്യത്തി ൽ ഒരു സംശയവുമില്ല. നിത്യഹരിതം എന്ന ജീവചരിത്ര കൃതി അവർക്കെല്ലാം പുതിയ പാഠങ്ങളുടെ പുതുവെളിച്ചം പകരാൻ പര്യാപ്തമാകും എന്നതിനാൽ അതിലൂടെ ഇനിവരുന്ന അനേകം തലമുറകളുടെ മനസ്സിലും ജീവിതത്തിലും പ്രേംനസീർ നിത്യഹരിത നായകനായി തന്നെ വിലസി വിരാജിക്കും.


 


    

    
 

Latest News