ഇംഗ്ലണ്ട് കുതിക്കുന്നു, റിഷഭ് ഇന്ത്യന്‍ ടീമില്‍

ലണ്ടന്‍ - ലോക ക്രിക്കറ്റിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മിലുള്ള ലോകകപ്പ് മത്സരത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് കുതിക്കുന്നു. 350 റണ്‍സിന്റെ പിച്ച് എന്ന് സചിന്‍ ടെണ്ടുല്‍ക്കര്‍ വിലയിരുത്തിയ കളിക്കളത്തില്‍ ജോണി ബെയര്‍സ്‌റ്റോയാണ് ഇംഗ്ലണ്ടിന്റെ കുതിപ്പിന് ചുക്കാന്‍ പിടിക്കുന്നത്. 
ഇന്ത്യ വിജയ്ശങ്കറിനു പകരം റിഷഭ് പന്തിന് അവസരം നല്‍കി. വിജയ്ശങ്കറിന് കാലിന് നേരിയ പരിക്കുണ്ടെന്നാണ് ടോസ് സമയത്ത് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. പരിക്കു മാറിയ ജെയ്‌സന്‍ റോയിയാണ് ജോണി ബെയര്‍സ്‌റ്റോക്കൊപ്പം ഇംഗ്ലണ്ട് ഇന്നിംഗ്‌സ് ഓപണ്‍ ചെയ്യുന്നത്. 
 

Latest News