അബുദാബി- ലോകത്തെ ഏറ്റവും വലിയ ഓഫ്ഷോർ ഓയിൽ പ്ലാറ്റ് ഫോം അബുദാബിയിൽ. നാഷനൽ പെട്രോളിയം കൺസ്ട്രക്ഷൻ കമ്പനി (എൻപിസിസി) നിർമിച്ച പദ്ധതി അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ഡപ്യൂട്ടി ചെയർമാൻ ശൈഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു.
ഊർജ, വ്യവസായ രംഗത്ത് ദേശീയ മാതൃകയാകാൻ നിശ്ചയദാർഢ്യത്തോടെയുള്ള പ്രവര്‍ത്തനം സഹായിച്ചതായി ശൈഖ് ഹസ്സ പറഞ്ഞു. എഫ്.എൻ.സി മന്ത്രി അഹ്മദ് ജുമാ അൽ സാബി, ഊർജ വ്യവസായ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫറജ് ഫാരിസ് അൽ മസ്റൂഇ, സഹമന്ത്രിയും അഡ്നോക് ഗ്രൂപ്പ് സി.ഇ.ഒയുമായ ഡോ. സുൽത്താൻ ബിൻ അഹ്മദ് അൽ ജാബർ, എൻ.പി.സി.സി ചെയർമാൻ ഡോ. മുഹമ്മദ് റാഷിദ് അൽ ഹമേലി, സി.ഇ.ഒ അഹമദ് അൽ ദാഹിരി എന്നിവരും പങ്കെടുത്തു.






