ബാഗില്‍ 15 കിലോ സ്വര്‍ണം, താഹിറിന്റെ കണ്ണ് മഞ്ഞളിച്ചില്ല

ദുബായ്- പാര്‍ക്കിംഗ് സ്ഥലത്തുനിന്നു കിട്ടിയ ബാഗ് തുറന്നു നോക്കിയപ്പോള്‍ താഹിര്‍ അലി മഖ്ബൂല്‍ എന്ന തൂപ്പുകാരന്‍ ഞെട്ടി. സ്വര്‍ണത്തിളക്കം. ബാഗിനുള്ളില്‍ ആരോ മറന്നുവെച്ചത് 15 കിലോഗ്രാം സ്വര്‍ണം.
70 ലക്ഷം ദിര്‍ഹം വില വരുന്ന സ്വര്‍ണം കണ്ട് പക്ഷെ, അരിഷ്ടിച്ചു ജീവിക്കുന്ന താഹിറിന്റെ കണ്ണ് മഞ്ഞളിച്ചില്ല. ഉടന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയെ വിവരമറിയിച്ചു. അവരെത്തി ബാഗ് ഏറ്റുവാങ്ങി.
ദുബായിലെ അല്‍ സബ്ക പാര്‍ക്കിംഗ് സ്ഥലത്തായിരുന്നു സംഭവം. താഹിറിന്റെ സത്യസന്ധതയെ ആദരിച്ച് ആര്‍.ടി.എ ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തയാര്‍ പുരസ്‌കാരം നല്‍കി.

http://www.malayalamnewsdaily.com/sites/default/files/2019/06/28/2.jpg

 

Latest News