ദുബായില്‍ രഹസ്യ മെംബര്‍ഷിപ്പ്, മുസ്ലിംകളെ ഏര്‍പ്പാടക്കണമെന്ന് അബ്ദുല്ലക്കുട്ടി-audio

ദുബായ്-യു.എ.ഇയില്‍ രഹസ്യമായി ബി.ജെ.പിയില്‍ അംഗങ്ങളെ ചേര്‍ക്കുന്നുണ്ടെന്നും ആളെ കൂട്ടണമെന്നും ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ എം.പി അബ്ദുല്ലക്കുട്ടി. ദുബായിലെ മുഹമ്മദ് എന്നയാളുമായി അബ്ദുല്ലക്കുട്ടി നടത്തിയ ടെലിഫോണ്‍ സംഭാഷണം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
ദുബായില്‍ വരുന്നുണ്ടെന്നും കുറച്ച് മുസ്ലിംകളെ കൊണ്ട് മെംബര്‍ഷിപ്പ് എടുപ്പിക്കണമെന്നും അഭിനന്ദനങ്ങള്‍ അറിയിച്ച വടകര സ്വദേശി മുഹമ്മദ് എന്നയാളോട് അബ്ദുല്ലക്കുട്ടി ആവശ്യപ്പെടുന്നു.
ബി.ജെ.പിയില്‍തന്നെ ഉറച്ചുനില്‍ക്കുമോ എന്ന ചോദ്യത്തിന് അങ്ങനെ ഉറപ്പു നല്‍കാനൊന്നും പറ്റില്ലെന്നും ഇ.എം.എസ് മരിക്കുമ്പോള്‍ നാലാമത്തെ പാര്‍ട്ടിയിലായിരുന്നുവെന്നും താന്‍ മൂന്നേ ആയിട്ടുള്ളൂവെന്നും അബ്ദുല്ലക്കുട്ടി പറയുന്നു.

സ്ഥാനമൊന്നും വേണ്ടെന്നും കുറേ ആയില്ലേ എം.പിയും എം.എല്‍.എയുമായിട്ടെന്ന് പറയുന്ന അബ്ദുല്ലക്കുട്ടി ദേശീയ മുസ്ലിം എന്ന പ്രയോഗത്തിന് അഭിനന്ദനം അറിയിച്ചപ്പോള്‍ നന്ദി പറയുന്നു.

 

Latest News