Sorry, you need to enable JavaScript to visit this website.

വ്യത്യസ്ത ലുക്കിൽ മമ്മൂട്ടി;  പതിനെട്ടാം പടി  ജൂലൈ അഞ്ചിന് 

വ്യത്യസ്തമായ ലുക്, പുതുമയുള്ള ആക്ഷൻ ത്രില്ലർ... മമ്മൂട്ടിയുടെ പുതിയ ചിത്രമായ പതിനെട്ടാം പടി ജൂലൈ അഞ്ചിന് തീയറ്ററുകളിലെത്തുന്നു.
ജോൺ എബ്രഹാം പാലക്കൽ എന്ന കഥാപാത്രമായി എത്തുന്ന മമ്മൂട്ടിയുടെ കിടിലൻ ലുക്കിലുള്ള പോസ്റ്ററുകൾ ആരാധകർ ആഘോഷമാക്കുകയാണ്. 
മമ്മൂട്ടിയ്ക്ക് വീണ്ടും പ്രായം കുറഞ്ഞത് പോലെയുണ്ടെന്നാണ് പൊതുവേയുള്ള കമന്റുകൾ. ഈ മനുഷ്യൻ എനിക്കൊരു പട്ടിയുടെ വിലപോലും തരുന്നില്ലല്ലോ എന്ന് 'കാലം' പരിതപിക്കുന്ന തരത്തിലുള്ള ട്രോളുകളും സോഷ്യൽ മീഡിയയിലുണ്ട്. 
തിരക്കഥാകൃത്തും, നടനുമായ ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പതിനെട്ടാംപടി. ഇതുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആക്ഷൻ ചിത്രമായിരിക്കും ഇതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. 
ഓഗസ്റ്റ് സിനിമാസ് നിർമ്മിക്കുന്ന സിനിമയ്ക്ക് പ്രമുഖ ആക്ഷൻ കൊറിയോഗ്രാഫർ കെച്ച കെംബഡികെയാണ് സംഘട്ടനമൊരുക്കുന്നത്. മമ്മൂട്ടിക്കു പുറമെ പ്രമുഖ താരങ്ങളായ പൃഥ്വിരാജും ടൊവിനോ തോമസും പതിനെട്ടാം പടിയിൽ അഭിനയിക്കുന്നുണ്ട്. 60 ലധികം പുതുമുഖങ്ങൾ ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. 

Latest News