ജ്വല്ലറി ഭീമന്‍ ശേഖര്‍ പട്‌നിക്ക് യു.എ.ഇ ദീര്‍ഘകാല വിസ

ദുബായ്- ദുബായിലെ ആഭരണവ്യാപാര രംഗത്തെ ഭീമന്‍ ഡോ. ശേഖര്‍ പട്‌നിക്ക് 10 വര്‍ഷ യു.എ.ഇ വിസ. ജെവല്‍ ട്രേഡിംഗ് എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ പട്‌നിക്ക് ഞായറാഴ്ചയാണ് വിസ അനുവദിച്ചത്. ജനറല്‍ ഡയറക്ടറേററ് ഓഫ് റെസിഡന്‍സ് ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അദ്ദേഹത്തിന് പുതിയ വിസ പതിച്ച പാസ്‌പോര്‍ട്ട് കൈമാറി.
10 വര്‍ഷ ഗോള്‍ഡന്‍ വിസ അനുവദിച്ച യു.എ.ഇ ഭരണാധികാരികള്‍ക്ക് പട്‌നി നന്ദി രേഖപ്പെടുത്തി. നിക്ഷേപകരുടെ പറുദീസയായി  യു.എ.ഇയെ മാറ്റാനുള്ള മറ്റൊരു സുപ്രധാന നടപടിയാണ് ദീര്‍ഘകാല വിസ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി ഇന്ത്യന്‍ വ്യവസായികള്‍ ഇതിനകം 10 വര്‍ഷ വിസ സ്വന്തമാക്കിയിട്ടുണ്ട്. മലയാളി വ്യവസായി എം.എ യൂസഫലിക്ക് ആജീവനാന്ത വിസയാണ് യു.എ.ഇ അനുവദിച്ചത്.

 

Latest News