ദുബായ്- പ്രവാസി ചിത്രകാരന്‍ പേനക്കുത്തിട്ട് വരച്ച സവിശേഷ ചിത്രങ്ങള്‍ ഫുജൈറ ഭരണാധികാരികള്‍ക്ക് സമ്മനിച്ചു. ചിത്രകാരന്‍ ബക്കര്‍ തൃശൂരാണ് ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശര്‍കിയുടെയും കിരീടാവകാശി മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശര്‍കിയുടെയും ചിത്രങ്ങള്‍ തയാറാക്കിയത്. സുഹൃത്ത് ഫൈസല്‍ നീലാംബ്രയാണ് ചിത്രങ്ങള്‍ കൈമാറാന്‍ അവസരമൊരുക്കിയതെന്ന് നേരത്തെ ഇതുപോലെ മറ്റു ഭരണാധികാരികളുടെ ചിത്രങ്ങള്‍ തയാറക്കി സമ്മാനിച്ച ബക്കർ പറഞ്ഞു. എ വൺ വലുപ്പത്തില്‍ തീര്‍ത്ത ഇരുവരുടെയും ചിത്രങ്ങള്‍ വരക്കാന്‍ 20 ദിവസമെടുത്തതായി ബക്കർ പറഞ്ഞു .
ഫുജൈറയിലെ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ മലബാര്‍ ഗോള്‍ഡ് കോര്‍- എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.കെ.ഫൈസല്‍, ഫൈസല്‍ നീലാബ്ര, സാലിഹ് കുഞ്ഞു, മുഹ്സിന്‍ വണ്ടൂര്‍ എന്നിവരും പങ്കെടുത്തു.






