കോളജില്‍ ഗ്രേസ് മാര്‍ക്ക് കിട്ടാത്തതില്‍  പരിഭവിച്ച് പ്രിയ വാരിയര്‍ 

കൊച്ചി-മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനത്തിലൂടെ ചലച്ചിത്ര പ്രേമികള്‍ക്കിടയില്‍ താരമായി മാറിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ഇതോടെ, പ്രിയയുടെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിന്റെ എണ്ണവും വര്‍ധിച്ചു. പ്രിയയുടെ ഓരോ പോസ്റ്റിനായും കാത്തിരിക്കുകയാണ് ആരാധകര്‍.അഭിനയവും മോഡലി0ഗും കരിയറായി തിരഞ്ഞെടുത്ത പ്രിയ മൂന്നാം വര്‍ഷ കൊമേഴ്‌സ് ബിരുദ വിദ്യാര്‍ഥിനി കൂടിയാണ്. അഭിനയവും പഠനവും ഒരുമിച്ച് കൊണ്ടു പോകാന്‍ കുറച്ച് ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് പ്രിയ പറയുന്നത്.  
കൂടാതെ കോളേജില്‍ നിന്നും തനിക്ക് ഗ്രേസ് മാര്‍ക്കുകളോ ഹാജര്‍ മാര്‍ക്കുകളോ ലഭിക്കാറില്ലെന്നാണ് പ്രിയ പറയുന്നത്. കോളേജിലെ വിവിധ പരിപാടികള്‍ക്ക് പങ്കെടുക്കുന്നവര്‍ക്ക് മാത്രമാണ് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നത്.പഠനം പൂര്‍ത്തിയായാല്‍ സിനിമയില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്നാണ് പ്രിയ കരുതുന്നത്. അഡാറ് ലവിന് ശേഷം ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ചുവട് വയ്ക്കാന്‍ തയ്യാറെടുക്കുകയാണ് താരം.

Latest News