നയന്‍സ് കാമുകനൊപ്പം ഗ്രീസിലേക്ക് പറന്നു 

ചെന്നൈ-നിലവില്‍ രണ്ട് സിനിമകളില്‍ വിജയിച്ചതിലൂടെ തമിഴകത്ത് വീണ്ടും തിളങ്ങിനില്‍ക്കുകയാണ് വിഘ്‌നേഷ് ശിവന്‍. നയന്‍താരയാകട്ടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവി കൈവിടാതെ ഒപ്പം ചേര്‍ത്തുകൊണ്ട് തന്നെ മുന്നേറുന്നു. സിനിമാത്തിരക്കുകള്‍ക്കിടെയിലും ഒരുമിച്ച് ചിലവഴിക്കുന്നതിന് സമയം കണ്ടെത്താറുമുണ്ട് താരജോഡികള്‍. കഴിഞ്ഞ ദിവസമായിരുന്നു അവധിയാഘോഷത്തിനായി നയന്‍സും വിഘ്‌നേഷ് ശിവനും വിദേശത്തേക്ക് പോയത്. ഇത്തവണ ഗ്രീസിലേക്കാണ് ഇരുവരും പോയിരിക്കുന്നത്. വിഘ്‌നേഷ് ശിവന്‍ തന്നെയായിരുന്നു ഈ വിവരം പുറത്തുവിട്ടിരുന്നത്. ഗ്രീസിനടുത്തുളള സാന്‍ഡോരിനിയിലാണ് ഇരുവരും ഇപ്പോഴുളളത്. നയന്‍താരയുടെ പുതിയ ചിത്രത്തിന്റെ റിലീസിനു മുന്‍പായിട്ടാണ് താരജോഡികള്‍ വിദേശത്തേക്ക് പോയത്.

Latest News