കുവൈത്ത് സിറ്റി- വിദേശികള്‍ക്ക് 80 തസ്തികകളില്‍ ജോലി നല്കാന് എഴുത്തുപരീക്ഷ ഏര്‍പ്പെടുത്തുന്നു. തൊഴിലന്വേഷകന്ഖെ യോഗ്യത, വിജ്ഞാനം, പ്രായോഗിക പരിജ്ഞാനം എന്നിവ പരീക്ഷിക്കുകയാണ് ലക്ഷ്യം.
വിദ്യാഭ്യാസ യോഗ്യതയുടെ മാത്രം അടിസ്ഥാനത്തില്‍ ഇനി ജോലിയില്ല. പ്രവൃത്തിപരിചയം വലിയ ഘടകമാകും. പ്രതിവര്‍ഷം 20 തസ്തികകളില്വീതം ഈ രീതി നടപ്പാക്കും. 10 തസ്തികകളില്‍ തിയറി പരീക്ഷയും 10 എണ്ണത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷയും നടത്തും.