ദുബായ് അപകടത്തില്‍ മരിച്ചത് ഏഴ് മലയാളികള്‍

ദുബായ്- യു.എ.ഇയെ ദുഃഖത്തിലാഴ്ത്തിയ ദുബായ് വാഹനാപകടത്തില്‍ മരിച്ചത് ഏഴ് മലയാളികളെന്ന് സ്ഥിരീകരണം. എട്ട് മലയാളികള്‍ മരിച്ചെന്നാണ് നേരത്തെ വാര്‍ത്ത വന്നത്. മരിച്ചവരുടെ ലിസ്റ്റിലുള്ള വാസുദേവ് വിഷ്ണുദാസ് മലയാളിയല്ലെന്നും രാജസ്ഥാന്‍ സ്വദശിയാണെന്നുമാണ് ഏറ്റവും ഒടുവില്‍ കിട്ടിയ വിവരം. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ റാഷിദിയ എക്‌സിറ്റില്‍ ട്രാഫിക് സൈന്‍ ബോര്‍ഡിലേക്കു ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ആകെ 17 പേരാണ് മരിച്ചത്.  ഇതില്‍ 12 പേരും ഇന്ത്യക്കാരാണ്. ഡ്രൈവര്‍ ഉള്‍പ്പടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഒമാനില്‍നിന്ന് ദുബായിലേക്ക് വന്ന ബസാണ് വ്യാഴാഴ്ച വൈകിട്ട് അപകടത്തില്‍പെട്ടത്.
തലശ്ശേരി സ്വദേശികളായ ചോനോകടവത്ത് ഉമ്മര്‍ (56), മകന്‍ നബീല്‍ (23), തിരുവനന്തപുരം സ്വദേശി ദീപകുമാര്‍ (40), തൃശൂര്‍ സ്വദേശികളായ ജമാലുദ്ദീന്‍ അറയ്ക്കവീട്ടില്‍,  കിരണ്‍ ജോണി, കോട്ടയം സ്വദേശി കെ. വിമല്‍കുമാര്‍, രാജന്‍ പുതിയപുരയില്‍ എന്നിവരാണ് മരിച്ച മലയാളികള്‍. വിക്രം ജവഹര്‍ ഠാക്കൂര്‍, ഫിറോസ് ഖാന്‍ അസീസ് പത്താന്‍, രേഷ്മ ഫിറോസ് ഖാന്‍ അസീസ് പത്താന്‍, റോഷ്‌നി മൂല്‍ഛാന്ദ്‌നി, വാസുദേവ് വിഷ്ണുദാസ് എന്നിവരാണ് മരിച്ച മറ്റു ഇന്ത്യക്കാര്‍.

 

Latest News