റാസല്‍ഖൈമയില്‍ ഇരട്ടക്കുട്ടികള്‍ മുങ്ങിമരിച്ചു

റാസല്‍ഖൈമ- അയല്‍വീട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് രണ്ടര വയസ്സുകാരായ ഇരട്ടക്കുട്ടികള്‍ മുങ്ങി മരിച്ചു. അബ്ദുല്ല, സായിദ് എന്നീ കുരുന്നുകളാണ് മരിച്ചത്. റാസല്‍ഖൈമയിലെ ഖുസാം പ്രദേശത്താണ് ദാരുണ സംഭവം.
വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് കുട്ടികളെ കാണാതായത്. ഉടന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് കുട്ടികളെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിത നടപടികള്‍ ആരംഭിച്ചു. ഒന്നര മണിക്കൂറിന് ശേഷമാണ് കുട്ടികളെ  സ്വിമ്മിംഗ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ അന്വേഷിച്ചുവരികയാണ്.

 

 

 

 

Latest News