കുവൈത്ത് സിറ്റി- കനത്ത ചൂടില്‍ തൊഴിലാളികളെ പണിയെടുപ്പിക്കുന്നവര്‍ക്കെതിരെ കര്‍ക്കശ നടപടിയെടുക്കുമെന്ന് കുവൈത്ത് അധികൃതര്‍. ജൂണ്‍ ഒന്നിനു നിലവില്‍ വന്ന ഉച്ചവിശ്രമം ഓഗസ്റ്റ് അവസാനം വരെ ബാധകമാണ്.
തുറസ്സായ സ്ഥലങ്ങളില്‍ പകല്‍ 11 നും അഞ്ചിനുമിടയില്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണമെന്നു കുവൈത്ത് മനുഷ്യാവകാശ സൊസൈറ്റി സ്വദേശികളോടും വിദേശികളോടും അഭ്യര്‍ഥിച്ചു. 5564333 എന്ന വാട്സാപ്പ് നമ്പര്‍ വഴി നിയമലംഘനത്തെക്കുറിച്ച് അറിയിക്കാവുന്നതാണെന്ന് സൊസൈറ്റി ചെയര്മാന് ഖാലിദ് അല്‍ ഹുമൈദി പറഞ്ഞു. ജീവനക്കാര്‍ക്ക് രാജ്യാന്തര നിലവാരം അനുസരിച്ച് ആരോഗ്യ, സുരക്ഷാ സാഹചര്യം ഒരുക്കുക എന്ന കര്‍ത്തവ്യത്തില്‍നിന്നു തൊഴിലുടമകള്‍ക്ക് ഒഴിഞ്ഞു മാറാന്‍ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.






