അബുദാബി - അല്‍ ഫല്‍ഹ ജില്ലയില്‍ കാര്‍ അപകടത്തില്‍ മൂന്നു കുട്ടികളും മുത്തശ്ശിയും മരിച്ചു. കാര്‍ ഓടിച്ച കുട്ടികളുടെ മാതാവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗത്തില്‍ വന്ന കാര്‍ തെരുവ് വിളക്ക് പോസ്റ്റില്‍ ഇടിച്ചായിരുന്നു അപകടം.
15 വയസ്സുള്ള ആണ്‍കുട്ടി, പന്ത്രണ്ടും പതിനൊന്നും വയസ്സുള്ള സഹോദരിമാരുമാണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന യുവതിക്ക് ലൈസന്‍സ് ഇല്ലായിരുന്നുവെന്നു പോലീസ് വെളിപ്പെടുത്തി.






