അബുദാബി- പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ ബിസിനസ് ഇന്‍സൈഡര്‍ ഇന്ത്യ തയാറാക്കിയ ഇന്ത്യയിലെ പത്തു പ്രമുഖ യുവ സംരംഭകരുടെ പട്ടികയില്‍ ഡോ: ഷംസീര്‍ വയലില്‍. മധ്യ പൂര്‍വേഷ്യയിലെ ആതുരസേവന രംഗത്തെ പ്രശസ്ത നാമമാണ് കോഴിക്കോട് സ്വദേശിയായ ഡോ. ഷംസീര്‍ വയലില്‍.
42 കാരനായ ഷംസീര്‍ വയലിന്റെ ആരോഗ്യ മെഡിക്കല്‍ രംഗത്തെ നിക്ഷേപങ്ങളാണ് അദ്ദേഹത്തെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തിച്ചതെന്ന് ബിസിനസ് ഇന്‍സൈഡര്‍ അവലോകനത്തില്‍ പറയുന്നു. പേ ടിഎം സി.ഇ.ഒ വിജയ് ശേഖര്‍ ശര്‍മ്മയാണ് പട്ടികയില്‍ ഒന്നാമത്.
ഫോബ്‌സ് മാഗസിന്റെ ആഗോള സമ്പന്നരുടെ പട്ടികയില്‍ 98–ാം സ്ഥാനത്താണ് ഈ കോഴിക്കോടുകാരന്‍. ഇന്ത്യ ബുള്‍സ് സി.ഇ.ഒ സമീര്‍ ഖെലോട്ട്, പതഞ്ജലിയുടെ ഭൂരിഭാഗം ഓഹരികളും കയ്യാളുന്ന ആചാര്യ ബാലകൃഷ്ണ, മണിപ്പാല്‍ ഗ്രൂപ്പ് ഉടമ രഞ്ജന്‍ പൈ, ഒബ്രോയ് റിയാലിറ്റി ഉടമ വികാസ് ഒബ്രോയ് തുടങ്ങിയവരും പട്ടികയിലുണ്ട്.