അബുദാബി- കിഴക്കന്‍ ബനിയാസിലെ വില്ലക്ക് തീപ്പിടിച്ചുണ്ടായ പുകയില്‍ എട്ട് വയസ്സുള്ള കുഞ്ഞ് ശ്വാസം മുട്ടി മരിച്ചു. മൂന്നു പേര്‍ ആശുപത്രിയിലായി. അഗ്‌നിശമന സേനയുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി.
വില്ലകളില്‍ അഗ്നിശമന സംവിധാനങ്ങള്‍ ഉണ്ടെങ്കിലും അത് കൃത്യമായി പ്രവര്‍ത്തനക്ഷമമാക്കി പലരും വെക്കാറില്ല. ഇതിനെതിരെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വീടുകളിലെ അഗ്‌നിശമന ഉപകരണങ്ങള്‍ പ്രവര്‍ത്തന യോഗ്യമാണെന്നും സമയബന്ധിതമായി അറ്റകുറ്റപ്പണികള്‍ നടത്തുന്നുണ്ടെന്നും ഉറപ്പു വരുത്തണമെന്നു സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാനാകുമായിരുന്നു. ആംബുലന്‍സ്, പോലീസ്, അഗ്‌നിശമന സേന വാഹനങ്ങള്‍ തടസ്സപ്പെടുത്തുംവിധം ആളുകള്‍ കൂട്ടംകൂടുന്നതും അവസാനിപ്പിക്കണമെന്ന് അവര്‍ പറഞ്ഞു.






