പാരിസ് - ആദ്യ രണ്ട് റൗണ്ടിലും തോല്‍വി മുനമ്പില്‍ നിന്ന് രക്ഷപ്പെട്ട ലോക ഒന്നാം നമ്പര്‍ വനിതാ താരം ഫ്രഞ്ച് ഓപണ്‍ ടെന്നിസിന്റെ മൂന്നാം റൗണ്ടില്‍ പുറത്തായി. ലോക റാങ്കിംഗില്‍ നാല്പത്തിരണ്ടാം സ്ഥാനക്കാരിയായ കാതറിന സിനിയാക്കോവയോട് 4-6, 2-6 ന് ജപ്പാന്‍കാരി തോറ്റു. കഴിഞ്ഞ രണ്ടു ഗ്രാന്റ്സ്ലാമിലും കിരീടം ഒസാക്കക്കായിരുന്നു.