ദുബായ്- റീട്ടെയ്ല്‍ രംഗത്തെ പ്രമുഖരായ ഡാന്യൂബ് ഗ്രൂപ്പിന്റെ ചെയര്‍മാനും സ്ഥാപകനുമായ ഇന്ത്യന്‍ വ്യവസായി റിസ്‌വാന്‍ സജന് യു.എ.ഇയുടെ 10 വര്‍ഷ താമസ വിസ ലഭിച്ചു.
25 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന ഇദ്ദേത്തിന് വ്യാഴാഴ്ചയാണ് പാസ്‌പോര്‍ട്ട് വിഭാഗം വിസ നല്‍കിയത്. പുതിയ താമസ വിസ പതിച്ച പാസ്‌പോര്‍ട്ട് മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മെര്‍രിയാണ് കൈമാറിയത്. ദീര്‍ഘകാല താമസ വിസ സ്വന്തമാക്കുന്ന നാലാമത്തെ വ്യവസായിയാണ് റിസ്‌വാന്‍.
റീഗല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വാസു ഷ്‌റോഫ്, ഖുശി ഗ്രൂപ്പ് ചെയര്‍മാന്‍ ഖുശി ഖത്‌വാനി എന്നീ ഇന്ത്യന്‍ വ്യവസായികള്‍ മെയ് 22 ന് ദീര്‍ഘകാല വിസ സ്വന്തമാക്കിയിരുന്നു.






