ദുബായ് പോലീസിന്റെ ഇഫ്താറില്‍ 3500 തൊഴിലാളികള്‍

ദുബായ്- സന്നദ്ധ സേവന സംഘങ്ങളുമായി ചേര്‍ന്ന് ലഹരിവിരുദ്ധ വിഭാഗമായ ഹിമായ ഇന്റര്‍നാഷനല്‍ സെന്റര്‍ ജബല്‍ അലിയിലെ 3500 തൊഴിലാളികള്‍ക്ക് സൗജന്യ നോമ്പുതുറ ഒരുക്കി. ദുബായ് പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്‌സ് അസി. കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി, ലഹരിവിരുദ്ധ വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഈദ് മുഹമ്മദ് താനി ഹാരിബ് എന്നിവരുടെ നിര്‍ദേശപ്രകാരമായിരുന്നു പരിപാടി.
തൊഴിലാളികള്‍ക്ക് ലഹരിയുടെ ദൂഷ്യ ഫലങ്ങള്‍ വ്യക്തമാക്കുന്ന ബോധവത്കരണ ക്ലാസുകള്‍ മലയാളം, ഇംഗ്ലീഷ്, ഉറുദു ഭാഷകളില്‍ നല്‍കി.
ഉൗ്രശ

 

Latest News