ഷാര്‍ജ- സ്വദേശി പുസ്തകമേളക്ക് വന്‍ സ്വീകരണം. കഴിഞ്ഞ ദിവസം ആരംഭിച്ച പുസ്തകമേള കാണാന്‍ നൂറുകണക്കിനാളുകള്‍ എത്തുന്നു. ഇബിഎഫ്- 2019 എന്ന് പേരിട്ട മേള ഷാര്‍ജ അല്‍ സാഹിയ ഷാര്‍ജ പബ്ലിഷിങ് സിറ്റിയിലെ ബുക്ക് അതോറിറ്റി ആസ്ഥാന മന്ദിരത്തിലാണ് നടക്കുന്നത്.
സ്വദേശി എഴുത്തുകാരുടെ ദിനമായ 26 ന് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഉദ്ഘാടനം ചെയ്തത്. ഷാര്‍ജ ലോക പുസ്തക തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഭാഗമായി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശ പ്രകാരം നടക്കുന്ന മേളയില്‍ യു.എ.ഇ സ്വദേശികളായ എഴുത്തുകാരുടെ ആയിരക്കണക്കിന് പുസ്തകങ്ങള്‍ പ്രദര്‍ശനത്തിലുണ്ടാകും. എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തോടെ ഷാര്‍ജ ബുക്ക് അതോറിറ്റിയാണ് ത്രിദിന മേള സംഘടിപ്പിക്കുന്നത്. 25 സ്വദേശി പുസ്തക പ്രസാധക സംഘങ്ങള്‍ പങ്കെടുക്കുന്നു.






