കാര്‍ ജനക്കൂട്ടത്തെ ഇടിച്ചു തെറിപ്പിച്ചു, എട്ട് മരണം

കുവൈത്ത് സിറ്റി- കൂട്ടിയിടിച്ച കാറുകള്‍ ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി എട്ട് പേര്‍ മരിച്ചു. കുവൈത്തിലെ കബദ് പ്രദേശത്താണ് ദാരുണ ദുരന്തം. നാല് കാറുകളാണ് അപകടത്തില്‍പെട്ടത്.
മൂന്നു കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പെട്ടവരെ സഹായിക്കാനാണ് ആളുകള്‍ തടിച്ചുകൂടിയത്. ഈ സമയം അതിവേഗത്തില്‍ വന്ന മറ്റൊരു കാര്‍ ആളുകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് കുവൈത്തി ഫയര്‍ സര്‍വീസ് ഡയറക്ടറേറ്റ് അറിയച്ചു.
അഗ്നിശമന സേനയും  എയര്‍ ആംബുലന്‍സും സ്ഥലത്തെത്തി രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

 

Latest News